ബാംഗ്ലൂർ ആയി പോയില്ലേ ഇഷ്ട ടീം "ഈ സാലാ കപ്പ് നമ്മുടെ തന്നെ " പക്ഷെ ഇഷ്ടതാരം അയാളാണ്; വെളിപ്പെടുത്തി രശ്‌മിക മന്ദാന

വിരാട് കോഹ്ലി അദ്ദേഹത്തിന്റെ ഫുൾ ഫോമിൽ ബാറ്റുചെയ്യുന്ന കാഴ്ച്ച പോലെ  ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകൾക്ക് ഇത്ര ആവേശം നൽകുന്ന നിമിഷങ്ങൾ വേറെ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നായിരിക്കും ഉത്തരം. ഈ നാളുകളിൽ ആ ബാറ്റിൽ നിന്ന് പിറന്ന മനോഹരമായ ബൗണ്ടറികളിലൂടെയും മിഴിവാർന്ന ഷോട്ടിലൂടെയും പിറക്കുന്ന വിജയങ്ങൾ നമ്മൾ പല തവണ കണ്ടിട്ടുണ്ട്. എല്ലാ റെക്കോർഡുകളും തകർത്ത് വളരെ അജയ്യനായി അയാൾ മുന്നേറുന്ന സമയത്താണ് മോശം ഫോമും സെഞ്ച്വറി വളർച്ചയും അയാളെ തളർത്തുന്നത്. എന്നാൽ ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തോടെ ഫോമിൽ എത്തിയ കോഹ്‌ലിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല. ഇപ്പോൾ ഐ.പി.എലിൽ ഉൾപ്പടെ അയാൾ തിളങ്ങുകായാണ്.

അടുത്തിടെ ബോളിവുഡ് നടി രശ്മിക മന്ദാന വിരാട് കോഹ്‌ലിയെ തന്റെ പ്രിയപ്പെട്ട ക്രിക്കറ്ററെന്നും ആർസിബിയെ തന്റെ പ്രിയപ്പെട്ട ഐപിഎൽ ടീമെന്നും പറഞ്ഞത് വലിയ വാർത്ത ആയിരുന്നു.” “ഞാൻ ബാംഗ്ലൂരിൽ നിന്നാണ്, ഞാൻ കർണാടകയിൽ നിന്നാണ്, ഞങ്ങൾക്ക് ‘ഈ സാല കപ്പ് നാംഡെ’ എന്ന മുദ്രാവാക്യം ഉണ്ട്, എനിക്ക് ആ ടീമിനെ ഒരുപാട് ഇഷ്ടമാണ് . ഇത്തവണത്തെ ഐപിഎൽ എനിക്ക് സ്റ്റേഡിയത്തിൽ പോയി ആർസിബിയുടെ കളി കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” സ്റ്റാർ സ്‌പോർട്‌സ് ട്വീറ്റ് ചെയ്ത വീഡിയോയിൽ മന്ദാന പറഞ്ഞു.

തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇങ്ങനെ- ” എനിക്ക് ഇഷ്ടം വിരാട് കോഹ്‌ലിയെയാണ്. അയാൾ അത്ര മിടുക്കനാണ്, പ്രതിഭയാണ്.”:, 8 മത്സരങ്ങളിൽ നിന്ന് അഞ്ച് അർദ്ധ സെഞ്ച്വറികളും 47.57 എന്ന മികച്ച ശരാശരിയിൽ 333 റൺസും നേടിയ കോഹ്‌ലി ഈ സീസണിൽ ഐപിഎല്ലിൽ അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ സ്റ്റേഡിയത്തിൽ മാത്രം 3000 റൺസ് നേടുന്ന താരവുമായി കോഹ്ലി മാറിയിരുന്നു.

Latest Stories

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം