ബില്ലിംഗ്സിന്റെ കന്നി സെഞ്ച്വറിയും രക്ഷിച്ചില്ല; ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസീസ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 19 റണ്‍സ് വിജയം. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 275 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മിച്ചല്‍ മാര്‍ഷ്(73), ഗ്ലെന്‍ മാക്‌സ്‌വെല്‍ (77), മാര്‍ക്കസ് സ്‌റ്റോയ്‌ന്‌സ് (43) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ ഇംഗ്ലണ്ടിനായി മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ നാലിന് 57 റണ്‍സെന്ന നിലയില്‍ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ പരുങ്ങിയിരുന്നു. സാം ബില്ലിംഗ്സിന്റെ (118) കന്നി സെഞ്ച്വറി ഇന്നിംഗ്സാണ് ഇവിടെ ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ നല്‍കിയത്. 110 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും രണ്ടു സിക്സറും ഉള്‍പ്പെട്ടതായിരുന്നു ഈ ഇന്നിംഗ്‌സ്. ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ 84 റണ്‍സ് നേടി.

ഓസീസിനായി ആദം സാംബ നാലും ജോഷ് ഹേസല്‍വുഡ് മൂന്നും വിക്കറ്റും വീഴ്ത്തി. ഹേസല്‍വുഡാണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നു മത്സര പരമ്പരയിലെ അടുത്ത ഏകദിനം സെ‌പ്റ്റംബര്‍ 13-ന് നടക്കും.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം