ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.ടി 20 ലോകകപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. നായകനായി സൂര്യകുമാർ യാദവ് തന്നെയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

ഇതിനിടെയാണ് സെലക്ഷന് ശേഷം അഗാർക്കർ പറഞ്ഞ കാര്യം ചർച്ചയാകുന്നത്. സഞ്ജുവിന് ടി-20യിൽ കൂടുതൽ അവസരം ലഭിച്ചത് ഗില്ലും ശുഭ്മാൻ ജയ്‌സ്വാളും ഇല്ലാത്തത് മൂലമായിരുന്നു എന്ന് അഗാർക്കർ പറഞ്ഞിരുന്നു.

അജിത് അഗാർക്കർ പറയുന്നത് ഇങ്ങനെ:

‘സഞ്ജുവും അഭിഷേക് ഷർമയും ഓപ്പണർമാരായി കളിച്ചത് ഗില്ലും ജയ്‌സ്വാളും ഇല്ലാതിരുന്നത് മൂലമാണ്. അഭിഷേകിന്റെ പ്രകടനം അവനെ പുറത്താക്കാൻ സമ്മതിക്കുന്നില്ല. മാത്രമല്ല അവൻ ബൗളിങ്ങും ചെയ്യും. അവസാനമായി ഇന്ത്യൻ ഫുൾ സ്‌ക്വാഡുമായി ട്വന്റി-20 കളിച്ചപ്പോൾ ഗില്ലായിരുന്നു ഉപനായകൻ. എന്നാ അപ്പോഴെ അങ്ങനെയായിരുന്നു ചിന്തിച്ചിരുന്നത്. ഇപ്പോൾ വൻ ലഭ്യമായത് കൊണ്ട് അവനെ സെലക്ട് ചെയ്തു,’ അഗാർക്കർ പറഞ്ഞു.

ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (WK), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (WK), ഹർഷിത് റാണ, റിങ്കു സിങ്

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി