ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഒമാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഹർഷിദ് റാണ, അർഷ്ദീപ് സിംഗ് എന്നിവർ ടീമിലെത്തിയപ്പോൾ ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർക്ക് വിശ്രമം അനുവദിച്ചു.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ (w), സൂര്യകുമാർ യാദവ് (c), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.
ഒമാൻ പ്ലേയിംഗ് ഇലവൻ: ആമിർ കലീം, ജതീന്ദർ സിംഗ് (സി), ഹമ്മദ് മിർസ, വിനായക് ശുക്ല, ഷാ ഫൈസൽ, സിക്രിയ ഇസ്ലാം, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതേൻ രാമാനന്ദി.