ദ്രാവിഡിന്റെയും ഗംഭീറിന്റെയും കോച്ചിംഗിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി അശ്വിന്‍, ആരാധകര്‍ക്ക് അത്ഭുതം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ കോച്ച് ഗൗതം ഗംഭീറും മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ച് ആര്‍ അശ്വിന്‍. രാഹുല്‍ ദ്രാവിഡ് കൃത്യനിഷ്ഠയ്ക്ക് ഏറെ പ്രധാന്യം നല്‍കുന്നയാളാണെന്നും എന്നാല്‍ ഗംഭീര്‍ വളരെ റിലാക്‌സായ കോച്ചാണെന്നും അശ്വിന്‍ പറഞ്ഞു.

ഗംഭീര്‍ എല്ലായ്പ്പോഴും വളരെ റിലാക്സായിട്ടാണ് കാണപ്പെടാറുള്ളത്. ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും അദ്ദേഹത്തില്‍ കാണപ്പെടാറില്ല. രാവിലെ എല്ലാവരും കൂടി ഒരുമിച്ച് ഒരു ടീം മീറ്റിങ്ങുണ്ടാവും. ഈ മീറ്റിംഗിലും ഗംഭീര്‍ വളരെ റിലാക്സായിട്ട് തന്നെയാണ് സംസാരിക്കാറുള്ളത്. നീ വരുന്നുണ്ടോ, ദയവു ചെയ്ത് വരൂയെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം

രാഹുല്‍ ഭായിയുടെ രീതികള്‍ തികച്ചും വ്യത്യസ്തമാണ്. നമ്മള്‍ വന്നുകഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളും വളരെ അടുക്കും ചിട്ടയിലും വേണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ട്. ഒരു ബോട്ടില്‍ പോലും ഒരു പ്രത്യേക സമയത്ത്, ഒരു പ്രത്യേക സ്ഥലത്തു വയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്. ഒരു സൈനിക രീതിയിലാണ് ദ്രാവിഡിന്റേത്. എല്ലാ കാര്യങ്ങളും വളരെ കൃത്യമായിരിക്കണമെന്നു അദ്ദേഹത്തിനു നിര്‍ബന്ധമാണ്.

ഗംഭീര്‍ അങ്ങനെയൊന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. വളരെ റിലാക്സായി എല്ലാത്തിനെയും സമീപിക്കുന്ന, ഒരു കാര്യത്തിലും നിര്‍ബന്ധം പിടിക്കാത്തയാളാണ്. ഗംഭീര്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള വ്യക്തിയാണ്. എല്ലാവരുടെയും ഹൃദയത്തെ പിടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഗംഭീറിനു ടീമിലെ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു- അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Latest Stories

വാര്‍ത്ത നിരുപാധികം പിന്‍വലിച്ച് മാപ്പ് പറയണം; അത് ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണം; ഇലക്ടറല്‍ ബോണ്ട് വ്യാജവാര്‍ത്ത; മനോരമക്കെതിരെ നിയമനടപടിയുമായി സിപിഎം

IPL 2025: വലിയ റൊണാൾഡോ ആകാൻ നോക്കിയതാ, ഇപ്പോൾ പണി പാളിയേനെ; കോഹ്‌ലിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം തീരത്ത്; തീരമേഖലയിൽ അതീവ ജാഗ്രതാ നിർദേശം, കപ്പലിൽ നിന്നുള്ള വസ്തുക്കൾ കണ്ടാൽ അടുത്തേക്ക് പോകരുത്

ഉലകനായകന്‍ അസൂയപ്പെടുന്ന താരം, ചര്‍ച്ചയായി കമല്‍ ഹാസന്റെ വാക്കുകള്‍: വേദിയില്‍ കണ്ണീരണിഞ്ഞ് ജോജു

CSK UPDATES: റൺസിൽ ഭൂരിഭാഗവും ടീം തോൽക്കുന്ന മത്സരത്തിൽ, ഫീൽഡിലും ശോകം; ചെന്നൈ സൂപ്പർ താരത്തിന്റെ സ്ഥിതി ദയനീയമെന്ന് ആകാശ് ചോപ്ര; കണക്കുകൾ ഞെട്ടൽ ഉണ്ടാക്കുന്നത്

CSK UPDATES: പുതിയ പിള്ളേർ ഒകെ സെറ്റ് ആണ്, ചെന്നൈ ടീമിൽ നടക്കാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ; ഈ സൂപ്പർതാരങ്ങളടക്കം പുറത്തേക്ക്

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍, മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ല; എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ആവര്‍ത്തിച്ച് മോദി

SRH VS KKR: എടാ പിള്ളേരെ, ഇങ്ങനെ വേണം ടി-20 കളിക്കാൻ; കൊൽക്കത്തയ്‌ക്കെതിരെ ഹെൻറിച്ച് ക്ലാസന്റെ സംഹാരതാണ്ഡവം

കോഴിക്കോട് തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റു മരിച്ചു