'അശ്വിന്‍ ബഹുമാനമില്ലാത്തവന്‍, വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല'; രൂക്ഷ വിമര്‍ശനവുമായി ലക്ഷ്മണ്‍

ഇന്ത്യന്‍ താരം ആര്‍ അശ്വിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. അശ്വിന്‍ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്നും ബഹുമാനമില്ലാത്ത താരമാണെന്നും ലക്ഷ്മണ്‍ എക്സില്‍ കുറിച്ചു.

100ാം ടെസ്റ്റ് കളിക്കുന്നതില്‍ അഭിനന്ദിക്കാന്‍ അശ്വിനെ ഒന്ന് രണ്ട് തവണ ഫോമില്‍ വിളിച്ചു. എന്നാല്‍ എന്റെ ഫോണ്‍ അവന്‍ കട്ടാക്കുകയാണ് ചെയ്തത്. സന്ദേശം അയച്ചെങ്കിലും മറുപടിയില്ല. മുന്‍ താരങ്ങള്‍ക്ക് അവന്‍ നല്‍കുന്ന ബഹുമാനം ഇതാണ്’ എന്നാണ് അശ്വിനെ പ്രശംസിച്ചുകൊണ്ട് ഒരു ആരാധകന്‍ കുറിച്ചതിന് മറുപടിയായി ലക്ഷ്മണ്‍ പോസ്റ്റ് ചെയ്തത്.

നേരത്തെയും ഇത്തരത്തില്‍ അശ്വിനെ കടന്നാക്രമിച്ച് ലക്ഷ്മണ്‍ രംഗത്തുവന്നിട്ടുണ്ട്. അശ്വിന്‍ സ്വാര്‍ത്ഥനാണെന്നും സ്വന്തം റെക്കോഡുകളെക്കുറിച്ച് മാത്രം ചിന്തിക്കുന്നവനാണെന്നും ലക്ഷ്മണ്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ മാത്രമാണ് അശ്വിന്‍ മികച്ചവനെന്നും സെന രാജ്യങ്ങളില്‍ അശ്വിന്റെ കണക്കുകള്‍ മോശമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മാര്‍ച്ച് 7 വ്യാഴാഴ്ച ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ആര്‍ അശ്വിന്റെ 100ാം ടെസ്റ്റാണ് ഇത്. പരമ്പരയിലെ ആദ്യ മത്സരം സന്ദര്‍ശകര്‍ വിജയിച്ചപ്പോള്‍ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകള്‍ വിജയിച്ച് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

Latest Stories

സ്വകാര്യ ബസ് സമരത്തില്‍ ലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി; എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍

ടികെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് കോടതി

എംഎസ്സി എല്‍സ-3 കപ്പല്‍ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍

"അങ്ങനെയൊരു കാര്യം അവൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, കാരണം...": ആകാശ് ദീപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സഹോദരി

താന്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുകൊണ്ട്; ആരോഗ്യ വകുപ്പിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി സജി ചെറിയാന്‍

22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും മലയാളത്തിൽ ഒരുമിക്കുന്നു, ആശകൾ ആയിരം ടൈറ്റിൽ പോസ്റ്റർ പുറത്ത്

മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയ്ക്ക് പങ്ക്; താന്‍ പാകിസ്താന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റെന്നും തഹവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍

ത്രില്ലടിപ്പിക്കാൻ വിഷ്ണു വിശാലിന്റെ രാക്ഷസൻ വീണ്ടും, രണ്ടാം ഭാ​ഗം എപ്പോൾ വരുമെന്ന് പറഞ്ഞ് താരം

മുൾഡർ അല്ല ഇത് മർഡർ!!, കഷ്ടിച്ച് രക്ഷപ്പെട്ട് ലാറ, ഇളകാതെ സെവാഗ്; ഇത് നായകന്മാരുടെ കാലം!

തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കില്ല, പുതുതായി ഒരു വഴിയും തുറക്കില്ല; യുഎസിന്റെ അധിക നികുതിയില്‍ പ്രതികരിച്ച് ചൈന