INDIAN CRICKET: ഐപിഎല്‍ പ്രകടനം നോക്കിയിട്ടല്ല അവനെ ടീമിലെടുത്തത്, ആ യുവതാരം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌, അവന്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ക്കും, മനസുതുറന്ന് അജിത് അഗാര്‍ക്കര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ യുവതാരം സായി സുദര്‍ശനെ ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ഐപിഎലിലെ പ്രകടനം നോക്കിയല്ല സായിയെ ടീമിലെടുത്തതെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. നേരത്തെ ഏകദിനത്തിലും ടി20യിലും സായി കളിച്ചിട്ടുണ്ട്. സായി ഒരു മികച്ച ടെസ്റ്റ് പ്ലെയറാണെന്നും അദ്ദേഹത്തെ കുറച്ച് വര്‍ഷങ്ങളായി തങ്ങള്‍ ശ്രദ്ധിച്ചുവരികയാണെന്നും അഗാര്‍ക്കര്‍ പറയുന്നു.

‘കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ലയണ്‍സ് വന്നപ്പോള്‍, സായി റണ്‍സ് നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ നേരത്തെ തന്നെ അവന്‍ തിളങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഐപിഎല്‍ കാരണമല്ല ഞങ്ങള്‍ അദ്ദേഹത്തെ ടീമിലെടുത്തത്. സായി ഒരു മികച്ച റെഡ്‌ബോള്‍ കളിക്കാരനാണ്, മത്സരങ്ങളില്‍ ശരിയായ സ്വഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന തലത്തില്‍ വിജയിക്കാന്‍ ആവശ്യമായ കളി അദ്ദേഹത്തിന് ഉണ്ടെന്ന് തോന്നുന്നു’, അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

ഒരുതവണ അവന്‍ കളിച്ചുകഴിഞ്ഞാല്‍ നമുക്ക് കൂടുതല്‍ അടുത്തറിയാന്‍ സാധിക്കും. അദ്ദേഹത്തിന്റെ ഐപിഎല്‍ പ്രകടനങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. കുറച്ചുകാലമായി ഞങ്ങള്‍ അദ്ദേഹത്തെ നോക്കുന്നു, അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി. സായി സുദര്‍ശന് പുറമെ ഒരിടവേളയ്ക്ക് ശേഷം കരുണ്‍ നായര്‍ക്കും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിച്ചു. സായിക്കൊപ്പം അര്‍ഷ്ദീപ് സിങിനും ആദ്യമായാണ് ടെസ്റ്റ് ടീമില്‍ അവസരം ലഭിക്കുന്നത്‌

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി