ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതോടെ ഇന്ത്യയെ കുറിച്ചുള്ള ആ ധാരണ കുഴിച്ചുമൂടപ്പെട്ടു; വിലയിരുത്തലുമായി അമ്പാട്ടി റായിഡു

അഹമ്മദാബാദ് പിച്ച് ലോകകപ്പ് ഫൈനലിന് അനുയോജ്യമായിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം അമ്പാട്ടി റായിഡു. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ജയിച്ചതിന് ശേഷം തോല്‍വിയോടെ പ്രചാരണം അവസാനിപ്പിക്കുന്നത് നിര്‍ഭാഗ്യകരമായി തോന്നിയെന്നും എന്നിരുന്നാലും ടീമിനെ കുറിച്ച് എല്ലാവരും അഭിമാനിക്കണമെന്നും റായിഡു പറഞ്ഞു.

പിച്ച് മന്ദഗതിയിലുള്ളതും അലസതയുള്ളതുമായിരുന്നു, അതുപോലൊരു ട്രാക്കില്‍ നിങ്ങള്‍ ഫൈനല്‍ കളിക്കില്ല. ഒരു സാധാരണ ട്രാക്ക് തന്നെ നല്ലതായിരിക്കുമെന്നതിനാല്‍ ഇത് ആരുടെ ആശയമാണെന്ന് എനിക്കറിയില്ല. ഇതൊരു നല്ല വിക്കറ്റായിരിക്കുമെന്ന് കരുതിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.

കളിയുടെ മുഴുവന്‍ സമയത്തും പിച്ച് ഒരുപോലെയായിരുന്നില്ല. രണ്ടാം ഇന്നിംഗ്സില്‍ അത് പരന്നതാണ്. ഒരു വലിയ ടോട്ടല്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഷോട്ടുകള്‍ക്കായി പോയി, അതാണ് എല്ലാ പിഴവുകളും സംഭവിച്ചത്- റായിഡു പറഞ്ഞു.

പിച്ച് ഒരുക്കുന്നതില്‍ ഇന്ത്യ ഇടപെട്ടന്ന പൊതുധാരണ മത്സരം കഴിഞ്ഞതോടെ  കുഴിച്ചുമൂടപ്പെട്ടെന്ന് റായുഡു പറഞ്ഞു. ‘ഹോം ടീമിന് ഒന്നും പറയാനില്ല. ടോസ് ഫാക്ടര്‍ ഒന്നും കളിക്കാതെ ഒരു മികച്ച വിക്കറ്റ് ആവണമായിരുന്നു. സ്ലോ ട്രാക്ക് തയ്യാറാക്കാന്‍ ആരെങ്കിലും മനപ്പൂര്‍വ്വം ഇത് ചെയ്താണെങ്കില്‍ ഞാന്‍ അതിനെ മണ്ടത്തരം എന്ന് വിളിക്കും’ റായിഡു കൂട്ടിച്ചേര്‍ത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി