ഏഴ് ഓവറുകൾക്ക് ശേഷം ഇനിയും ഓവറുകൾ വേണം എന്ന വാശിയിൽ ആയിരുന്നു സിറാജ് നിന്നിരുന്നത്, ആ ഒറ്റ കാരണം കൊണ്ടാണ് അവന് പിന്നെ പന്ത് കൊടുക്കാതിരുന്നത്; വിശദീകരണവുമായി രോഹിത്

ഞായറാഴ്ച ശ്രീലങ്കയെ 50 റൺസിന് പുറത്താക്കിയ ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് തന്റെ ഫാസ്റ്റ് ബൗളർമാരുടെ പ്രകടനത്തിലെ സന്തോഷം മറച്ചുവെക്കാനായില്ല, അവർ ടീമിന് നൽകുന്ന വൈവിധ്യം വളരെ പ്രധാനമാണെന്ന് പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ 10 വിക്കറ്റ് വിജയത്തിന് അടിത്തറയിട്ട പേസർ മുഹമ്മദ് സിറാജിന്റെ (21ന് 6) മികച്ച സ്പെൽ കണ്ടതിന് ശേഷമായിരുന്നു രോഹിത്തിന്റെ പ്രതികരണം വന്നത്. “ഇതുപോലുള്ള ഫാസ്റ്റ് ബൗളർമാരുടെ പ്രകടനം കാണുമ്പോൾ എനിക്ക് വളരെയധികം സംതൃപ്തി ലഭിക്കുന്നു. എല്ലാ ക്യാപ്റ്റൻമാർക്കും ഫാസ്റ്റ് ബോളറുമാർ മികച്ച പ്രകടനം നടത്തുമ്പോൾ സന്തോഷം ലഭിക്കുന്നു. എനിക്കും അത് തന്നെയാണ് തോന്നുന്നത്” മത്സരശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ രോഹിത് പറഞ്ഞു.

“ഞങ്ങളുടെ ബോളറുമാർ എല്ലാം വ്യത്യസ്ത രീതിയിൽ കഴിവുള്ളവരാണ് – ഒരാൾക്ക് വേഗത്തിൽ പന്തെറിയാം, ഒരാൾക്ക് പന്ത് സ്വിംഗ് ചെയ്യാം, ഒരാൾക്ക് മികച്ച ബൗൺസ് നേടാനാകും. ഈ വശങ്ങളെല്ലാം ഒരു ടീമിൽ ലഭിക്കുമ്പോൾ, അത് ഒരു നല്ല ഘടകമാണ്,” രോഹിത് കൂട്ടിച്ചേർത്തു. ഏഴ് ഓവറിൽ ആറ് വിക്കറ്റ് വീഴ്ത്തിയ മികച്ച പ്രകടനത്തിന് ശേഷം സിറാജിന് കൊടുത്താൽ ആവേശം തോന്നിയെന്നും പരിശീലകനിൽ നിന്ന് നിർദേശം കിട്ടിയതുകൊണ്ട് കൂടുതൽ ഓവറുകൾ സിറാജിന് നൽകിയില്ലെന്നും രോഹിത് പറഞ്ഞു.

“സ്ലിപ്പിൽ നിന്ന് അവന്റെ ബോളിങ് നോക്കുന്നത് വളരെ സന്തോഷകരമായിരുന്നു . മറ്റ് രണ്ട് ബോളറുമാരെക്കാൾ സ്വിങ് അദ്ദേഹത്തിന് കിട്ടി.” ക്യാപ്റ്റൻ പറഞ്ഞു.”അവൻ ആ സ്പെല്ലിൽ ഏഴ് ഓവർ ബൗൾ ചെയ്തു, ഇനി അവനെ ഏറിയിക്കേണ്ട എന്ന് പരിശീലകനിൽ നിന്ന് എനിക്ക് സന്ദേശം ലഭിച്ചു. പന്തെറിയാൻ കഴിയാത്തതിൽ അവൻ തീർത്തും നിരാശനായിരുന്നു,” രോഹിത് ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്നാൽ, സിറാജിന് മറ്റൊരു ഓവർ നൽകാൻ ആലോചിച്ചില്ലെന്ന് രോഹിത് പറഞ്ഞു. “അദ്ദേഹം ഏഴ് ഓവർ ബൗൾ ചെയ്തു, അത് ധാരാളം. തിരുവനന്തപുരത്ത് ശ്രീലങ്കക്ക് എതിരെ സിറാജ് സമാനമായ അവസ്ഥയിലായിരുന്നു, അദ്ദേഹം ഒറ്റ സ്ട്രീസിൽ 8-9 ഓവർ എറിഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെയും രോഹിത് പ്രശംസിച്ചു, ഈ കാലയളവിൽ ഏറ്റവും മുന്നേറിയ ബോളർ എന്നും താരത്തെ ഇന്ത്യൻ നായകൻ വിശേഷിപ്പിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി