IPL 2025: കിരീടം നേടിയപ്പോ അവര്‍ക്ക് കോഹ്‌ലിയെ മതി, അവനെ വേണ്ട, എന്നാലും ആ താരത്തെ ഇങ്ങനെ താഴ്ത്തികെട്ടരുത്, ആര്‍സിബിയെ നിര്‍ത്തിപ്പൊരിച്ച് മുന്‍താരം

ഐപിഎല്‍ 2025 കിരീടനേട്ടത്തില്‍ ആര്‍സിബി നായകന്‍ രജത് പാട്ടിധാറിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ആര്‍സിബി മാനേജ്‌മെന്റ് ഏല്‍പ്പിച്ച ഉത്തരവാദിത്തം രജത് ഭംഗിയായി നിര്‍വഹിച്ചുവെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. മെഗാ ലേലത്തില്‍ ക്യാപ്റ്റനെ നോക്കാതിരുന്ന ആര്‍സിബി ആ ഉത്തരവാദിത്തം പാട്ടിധാറിനെ ഏല്‍പ്പിക്കുകയായിരുന്നു. അവനില്‍ വലിയ വിശ്വാസമര്‍പ്പിച്ചായിരുന്നു ആര്‍സിബി അങ്ങനെ ചെയ്തത്. ആ തീരുമാനം ഇപ്പോള്‍ ശരിയായെന്ന് അവര്‍ക്ക് തോന്നിക്കാണുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചാണ് ഐപിഎലിലെ തങ്ങളുടെ ആദ്യ കിരീടം ആര്‍സിബി നേടിയത്. 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ ഇന്നിങ്‌സ് 184/7 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ആര്‍സിബി മാനേജ്‌മെന്റ് എല്‍പ്പിച്ച ഉത്തരവാദിത്തം നായകന്‍ രജത് പാട്ടിധാര്‍ ഭംഗിയായി നിര്‍വഹിച്ചുവെന്ന് ചോപ്ര പറയുന്നു. എന്നാല്‍ കിരീടനേട്ടത്തിന് ശേഷം വിരാട് കോഹ്‌ലിയുടെ നിഴലിലാണ് പാട്ടിധാറെന്നും ചോപ്ര പറഞ്ഞു.

‘കിരീടനേട്ടത്തിന് ശേഷം രജത് പാട്ടിധാര്‍ വീണ്ടും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആരും പാട്ടിധാറിനെ കാണിക്കുന്നില്ല. അല്ലെങ്കില്‍ അവനില്‍ അത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. എന്നിരുന്നാലും അവന്‍ എപ്പോഴും ടീമിനൊപ്പമുണ്ട്. സീസണിലുടനീളം പാട്ടിധാര്‍ ശരിയായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു വളര്‍ന്നുവരുന്ന താരത്തെ ക്യാപ്റ്റനാക്കിയതിലൂടെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഒരു വലിയ നിക്ഷേപമായിരുന്നു ആര്‍സിബി നടത്തിയത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് അവര്‍ക്ക് ഇപ്പോള്‍ തോന്നിക്കാണും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു