വീണിതല്ലോ കിടക്കുന്നു പിച്ചിൽ ഒരു മൊബൈൽ ഫോൺ, കൗണ്ടി മത്സരത്തിനിടെ താരത്തിന്റെ പോക്കറ്റിൽ നിന്ന്...; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

അടുത്തിടെ നടന്ന കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെ, റൺ പൂർത്തിയാക്കുന്നതിനിടെ സംഭവിച്ച തമാശ ഏറ്റെടുത്ത് ആരാധകർ. ലങ്കാഷെയറും ഗ്ലൗസെസ്റ്റർഷെയറും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം നടന്നത്. ടീമിന്റെ പത്താം നമ്പർ ബാറ്റ്സ്മാൻ ഓടുന്നതിനിടെ അദ്ദേഹത്തിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ താഴെ പോകുക ആയിരുന്നു .

ടോം ബെയ്‌ലിയായിരുന്നു എന്ന താരത്തിനാണ് അബദ്ധം പറ്റിയത്. ബാറ്റ് ചെയ്യുന്നതിനിടയിൽ ഒരു ക്വിക്ക് സിംഗിൾ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ഫോൺ പോക്കറ്റിൽ നിന്ന് താഴെ പോയത്,. ക്രിക്കറ്റിൽ അങ്ങനെ ഇങ്ങനെ ഒന്നും കാണാത്ത കാര്യം ആയതിനാൽ തന്നെ ഈ വീഡിയോ ഇപ്പോൾ വൈറലാണ്.

കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെ ഗ്ലൗസെസ്റ്റർഷെയർ പേസർ ജോഷ് ഷായ്‌ക്കെതിരെ 114-ാം ഓവറിൽ സ്കോർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബെയ്‌ലിയുടെ പോക്കറ്റിൽ നിന്ന് ഫോൺ പോകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പന്ത് ഫൈൻ ലെഗിലേക്ക് ഫ്ലിക്ക് ചെയ്ത അദ്ദേഹം രണ്ടാം റൺ തേടുന്നതിനിടെ നോൺ-സ്ട്രൈക്കേഴ്‌സ് എന്റിൽ വെച്ചാണ് ഫോൺ നഷ്ടമായത്

“അവന്റെ പോക്കറ്റിൽ നിന്ന് എന്തോ ഒന്ന് വീണു. അത് അവന്റെ മൊബൈൽ ഫോണാണെന്ന് ഞാൻ കരുതുന്നു!” കമന്റേറ്റർ പറഞ്ഞു

അതേസമയം സാധാരണ മത്സരങ്ങൾ നടക്കുമ്പോൾ താരങ്ങൾ മൊബൈൽ ഫോൺ പോക്കറ്റിൽ ഒന്നും വെക്കാറില്ല. മത്സരശേഷമാണ് ഫോൺ താരങ്ങൾക്ക് കിട്ടുന്നത്.

Latest Stories

ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന മുൻ പഴ്സനൽ അസിസ്‌റ്റന്റ് അറസ്‌റ്റിൽ

ഹേമചന്ദ്രന്‍ കൊലക്കേസ്; മുഖ്യപ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയില്‍, ഉടൻ കേരളത്തിലെത്തിക്കും

IND VS ENG: മൂന്നാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യക്ക് കൊടുത്തത് വമ്പൻ പണി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ

പ്രഭാസിന്റെ പേരിൽ 50 ലക്ഷം തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു, സംഭവിച്ചത് വെളിപ്പെടുത്തി ചികിത്സയിലുളള നടന്റെ കുടുംബം

IND VS ENG: തോറ്റാൽ പഴി ഗംഭീറിന്, ജയിച്ചാൽ ക്രെഡിറ്റ് ഗില്ലിനും, ഇങ്ങനെ കാണിക്കാൻ നിനക്കൊന്നും നാണമില്ലേ: മൻവീന്ദർ ബിസ്ല

മന്ത്രിയുടെ വാക്ക് കേട്ടെത്തിയവർ പെരുവഴിയിൽ, കെഎസ്ആർടിസി ഓടുന്നില്ല; സർവീസ് നടത്തിയ ബസുകൾ തടഞ്ഞ് സമരക്കാർ

മാസപ്പടി കേസ് ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതി പരിഗണിക്കും

അങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, പേര് മാറ്റത്തിലൂടെ ഞാൻ എയറിലായി, ട്രോളുകളും വിമർശനങ്ങളും നേരിട്ടതിനെ കുറിച്ച് വിജയ് ദേവരകൊണ്ട

'ഒരു മണിക്കൂറിനുള്ളിൽ റോയിട്ടേഴ്‌സിന്റെ ഉൾപ്പെടെ 2,355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടു'; ഗുരുതര ആരോപണവുമായി മസ്കിന്റെ എക്സ്, നിഷേധിച്ച് കേന്ദ്രം

IND VS ENG: ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി; ലോർഡ്‌സിൽ ഗില്ലും പന്തും തകർക്കാൻ പോകുന്നത് ആ ഇതിഹാസങ്ങളുടെ റെക്കോഡ്