Thursday, 13 August 2026
‘Honest storytelling is a powerful means of change
02:40:08 PM IST
#Trending

‘ചാറ്റ് ജിപിടിയിൽ ജനറേറ്റ് ചെയ്ത ന്യായീകരണ കുറിപ്പുമായി വന്നാൽ ജനം വിശ്വസിക്കുമെന്ന് കരുതിയോ, നിങ്ങളും ഒരു ഡോക്ടർ അല്ലെ’; റോബിൻ രാധാകൃഷ്ണന് സോഷ്യൽ മീഡിയയിൽ വിമർശനം

SHARE

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർത്ഥികൾ തെരുവിൽ പോരാടുമ്പോൾ, ഭരണകൂടത്തിന് അനുകൂലമായി മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കേന്ദ്ര സർക്കാരിനെ ന്യായീകരിച്ചും സമരത്തെ തള്ളിപ്പറഞ്ഞും രംഗത്തെത്തിയ റോബിൻ രാധാകൃഷ്ണന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹി ജന്ദർ മന്ദറിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധിക്കുമ്പോൾ പ്രതിഷേധം നടത്തുന്നവർ എവിടെയായിരുന്നു എന്ന ചോദ്യവും, അക്രമങ്ങളെ അപലപിക്കുന്നുവെന്ന പേരിൽ സമരത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമവുമാണ് റോബിന്റെ പോസ്റ്റിലുള്ളത്. എന്നാൽ ഈ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പ്രതികരണങ്ങളാണ് റോബിന് നേരെ ഉയരുന്നത്.

നിങ്ങളും ഒരു ഡോക്ടറല്ലേ? സ്ക്രാച്ച് ആൻഡ് വിൻ വഴിയാണോ ഡോക്ടറായത്?… എന്ന് തുടങ്ങി നിരവധി കമന്റുകളാണ് റോബിന്റെ പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. രാജ്യത്ത് യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാതെ ചാറ്റ് ജിപിടിയിൽ നിന്ന് കോപ്പി-പേസ്റ്റ് ചെയ്താൽ മതിയോ? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് നെറ്റിസൺസ് റോബിന്റെ പോസ്റ്റിന് താഴെ ഉയർത്തുന്നത്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →