‘സിപിഎം വിട്ടവരെ തിരികെയെത്തിക്കും’, പരാജയങ്ങളും തിരിച്ചടികളും വിശദീകരിച്ചു; പാവപ്പെട്ടവരുടെ അഭയസ്ഥാനം ആണ് സിപിഐഎം : എംഎ ബേബി
ന്യൂസ് ഡെസ്ക്
16 September 2026, 1:15 pm
സിപിഎം വിട്ടവരെ തിരികെയെത്തിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രവർത്തകർക്കിടയിൽ ജാഗ്രതക്കുറവും പോരായ്മയും ഉണ്ടായി. പരാജയങ്ങളും തിരിച്ചടിയും ഉണ്ടായി. തങ്ങൾ അത് വിശദീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടെ അഭയസ്ഥാനം ആണ് സിപിഐഎം. പോരായ്മകൾ ബാധിക്കാത്ത ഒരു ഘടകമോ സഖാക്കളോ സിപിഐഎമ്മിൽ ഇല്ലെന്നും ബേബി പറഞ്ഞു. പിബിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്വയം വിമർശനപരമായി പറയുമെന്നും എംഎ ബേബി വിശദീകരിച്ചു. റിപ്പോർട്ട് ടിവിയിലെ പരിശോധന വലിയ രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.
Read More
റിപ്പോർട്ടർ ടി.വി. ന്യൂസ് ഡെസ്കിൽ പൊലീസ് ഇടപെടൽ: മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിൽ കോം ഇന്ത്യ പ്രതിഷേധിച്ചു
‘പേപ്പറോ ടെലിപ്രോംറ്ററോ നോക്കാതെ വന്ദേമാതരം മുഴുവനും കാണാതെ ചൊല്ലിയാൽ ഞാൻ രാജിവെക്കാം’; ബിജെപി നേതാക്കളെ വെല്ലുവിളിച്ച് കർണാടക ആഭ്യന്തര മന്ത്രി
‘തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ല’; നഗരത്തിൽ നിന്ന് കാടിനോട് ചേർന്ന സ്ഥലത്തേക്ക് മാറ്റണം : മുഖ്യമന്ത്രി വി. ഡി. സതീശൻ
ന്യൂസ് ഡെസ്ക്
View all posts →