ഷാര്‍ജയിലെ തീപിടുത്തം; താമസക്കാര്‍ക്ക് അനുയോജ്യമായ താമസസൗകര്യം ഒരുക്കാന്‍ ശൈഖ് സുല്‍ത്താന്റെ ഉത്തരവ്

ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ തീപിടുത്തമുണ്ടായ അബ്‌കോ ടവറിലെ എല്ലാ താമസക്കാര്‍ക്കും ടവര്‍ വീണ്ടും വാസയോഗ്യമാകുന്നതു വരെ താമസസൗകര്യവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 48 നില കെട്ടിടത്തിന് തീപിടിച്ചത്. ഷാര്‍ജ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്.

അല്‍താവൂന്‍, അല്‍ നഹ്ദ, അല്‍ ഖാന്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് അബ്‌കോയിലെ താമസക്കാര്‍ക്ക് താത്കാലിക തണലൊരുക്കിയിട്ടുള്ളത്. അത്താഴം, ഇഫ്താര്‍ തുടങ്ങി നോമ്പുകാര്‍ക്കുള്ള വിഭവങ്ങള്‍ കൃത്യസമയത്ത് എത്തിച്ചുനല്‍കിയും നോമ്പുകാരല്ലാത്തവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയും ഷാര്‍ജ പൊലീസ് ഇവര്‍ക്ക് ഒപ്പമുണ്ട്.

പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ അടുത്ത ദിവസങ്ങളില്‍ കെട്ടിടത്തില്‍ പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയിലാണ് 250-ലധികം കുടുംബങ്ങള്‍. ആളുകള്‍ ഒഴിഞ്ഞുപോയ തക്കംനോക്കി മോഷണം നടക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ കെട്ടിടത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ