യു.എ.ഇയുടെ വിസാ നടപടിക്രമങ്ങളിലെ പുതിയ പരിഷ്‌കാരങ്ങൾ: ഇന്നുമുതൽ  പ്രാബല്യത്തിൽ

യുഎഇ വിസാ നടപടിക്രമങ്ങളിൽ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ ഇന്നുമുതൽ  പ്രാബല്യത്തിൽ. ഗോൾഡൻ വിസ സ്‌കീമുകളിലടക്കം വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. കൂടുതൽ വിഭാഗക്കാർക്ക് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കാൻ പുതിയ മാറ്റങ്ങൾ വഴിയൊരുക്കും.

കൂടുതൽ മേഖലകളിൽ വിദഗ്ധരായ പ്രൊഫഷണലുകൾക്ക് ഗോൾഡൻ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 50,000ത്തിൽനിന്ന് 30,000 ദിർഹമായി കുറയും. കുറഞ്ഞത് 2 ദശലക്ഷം ദിർഹമെങ്കിലും മൂല്യമുള്ള പ്രോപ്പർട്ടി വാങ്ങുന്ന നിക്ഷേപകർക്കും ഗോൾഡൻ വിസ ലഭിക്കും. അവർ നിർദ്ദിഷ്ട ബാങ്കുകളിൽനിന്നുള്ള ലോൺ ഉപയോഗിച്ചണ് നിക്ഷേപം നടത്തിയതെങ്കിൽ പോലും വിസ അനുവദിക്കും.

ഗോൾഡൻ വിസ ഉടമകൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ചാലും വിസ കാൻസിലാവില്ലെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഗോൾഡൻ വിസ ഹോൾഡർ മരിച്ചതിനുശേഷവും വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ അവരുടെ കുടുംബാംഗങ്ങൾക്ക് യുഎഇയിൽ തന്നെ തുടരാൻ സാധിക്കും.

അതേ സമയം യുഎഇയിൽ 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസകൾ ഇന്നുമുതൽ നിർത്തലാക്കും. പകരം 60 ദിവസത്തെ ടൂറിസ്റ്റ് വിസകൾ ഇന്നുമുതൽ തന്നെ പ്രാബല്യത്തിൽ വരും. ഷാർജ, അബൂദബി എമിറേറ്റുകളിലാണ് ആദ്യമായി ഈ അപ്ഡേഷൻ നടപ്പിലാക്കിയിരിക്കുന്നത്. ഇവ കൂടാതെ മറ്റു നിരവധി മാറ്റങ്ങളാണ് വിസാനടപടികളിൽ യു.എ.ഇയിൽ ഇന്നുമുതൽ നടപ്പിലാക്കിത്തുടങ്ങുന്നത്.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം