ബിജെപി സംസ്ഥാന അധ്യക്ഷന് നേരെ ജലപീരങ്കി; വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്നും ബിജെപി
കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കും എതിരെയുള്ള കോൺഗ്രസ് പ്രതിഷേധത്തിൽ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷനും എംഎഎൽഎയുമായ രാജീവ് ചന്ദ്രശേഖറിന് നേരേയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും തിരുവന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് തുടങ്ങി നിരവധി നേതാക്കൾ നിൽക്കുമ്പോഴായിരുന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
ഡൽഹിയിൽ മോദിയുടെ വീടിന് മുന്നിലെ കോൺഗ്രസ് സമരത്തിൽ പ്രതിഷേധിച്ചാണ് കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
അതേസമയം, വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജനാധിപത്യം അട്ടിമറിക്കാൻ സമ്മതിക്കില്ലെന്നും നടന്നത് മോദിയെ ആക്രമിക്കാനുള്ള ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മൊബൈൽ ഫോൺ ഉപയോഗം വിലക്കി ‘ഞാൻ കാശിക്ക് പോകുന്നു’ കണ്ണൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടു
ലഹരിക്കെതിരെ ഒരുമിച്ച് ഓടി 500-ലധികം പേർ; ശ്രദ്ധേയമായി ‘RUN Against Drugs’ 5 കി.മീ. മാരത്തൺ