നിതിൻ രാജിന്റെ മരണം; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി നേരിട്ട് ഹാജരാകണമെന്ന് കോടതി, എം കെ റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണം
ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡി വൈഎസ്പിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് കോടതി. ഡിവൈഎസ്പി സുധീർ കല്ലനോടാണ് നേരിട്ട് ഹാജരാൻ ആവശ്യപ്പെട്ടത്. തലശ്ശേരി പ്രിൻസിപ്പൽ സ്പെഷൻസ് കോടതിയാണ് നിർദേശം നൽകിയത്. മുഖ്യപ്രതി ഡോ എം കെ റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ നേരിട്ട് വിശദീകരണം നൽകണമെന്നും കോടതി അറിയിച്ചു.
ഡോ എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം. രണ്ട് ദിവസം മുൻപായിരുന്നു കുടകിൽ നിന്ന് ക്രൈംബ്രാഞ്ച് എംകെ റാമിനെ അറസ്റ്റ് ചെയ്തത്. നിതിൻ രാജിന്റെ മരണം നടന്ന് 100 ദിവസം കഴിഞ്ഞാണ് എംകെ റാമിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞത്.
എന്നാൽ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ സമയത്ത് പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. പ്രതിക്ക് മനസിലാകുന്ന ഭാഷയിൽ ഗ്രൗണ്ട് ഓഫ് അറസ്റ്റ് വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയ്ക്ക് പ്രതിയെ വിട്ടയക്കേണ്ടി വന്നിരുന്നു. അതേസമയം നേരത്തെ ഹൈക്കോടതിയും പൊലീസിനെ വിമർശിച്ചിരുന്നു. കേസ് അലംഭാവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തതെന്നാണ് വിമർശനം. പ്രതിയെ പിടികൂടാൻ ഒരു നടപടിയും പോലീസ് എടുത്തില്ലെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
കേരള ‘കേരളം’ ആയി; സംസ്ഥാനത്തിന്റെ പേര് മാറ്റ ബിൽ രാജ്യസഭയില്‍ പാസായി
‘വരാത്ത മെസ്സി വരുമെന്ന് പറഞ്ഞ സമയത്ത് ആരായിരുന്നു മുഖ്യമന്ത്രി? ഉത്തരം പറയേണ്ടിവരും’; കെ മുരളീധരൻ