ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,84,42,382 ആയി. ഇതുവരെ കോവിഡ് ബാധിച്ച് 6,97,175 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 1,16,72,615 പേർക്ക് രോഗമുക്തിയുണ്ടായി. 60,72,592 പേരാണ് ലോകത്തെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,07,446 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം ഇതുവരെ 48,62,174 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ബ്രസീൽ (27,51,665), ഇന്ത്യ(18,55,331) എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. റഷ്യ (8,56,264), ദക്ഷിണാഫ്രിക്ക (5,16,862), മെക്സിക്കോ (4,43,813), പെറു (4,33,100), ചിലി (3,61,493), സ്പെയിൻ (3,44,134), കൊളംബിയ (3,27,850) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം.
അമേരിക്കയിൽ വൈറസ് ബാധ മൂലം 158,929 പേർ മരിച്ചപ്പോൾ ബ്രസീലിൽ 94,702 ജീവൻ നഷ്ടപ്പെട്ടത്. ഇറാനിലും ബ്രിട്ടനിലും മൂന്ന് ലക്ഷത്തിലേറപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.