ഇറാനെ തകർക്കാൻ വെറും ഒരു മണിക്കൂർ മാത്രം മതിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വാഷിങ്ടണ്‍: ഇറാന്റെ പ്രതിരോധ സംവിധാനങ്ങളില്‍ പലതും തകര്‍ത്തുവെന്ന അവകാശവാദവുമായിയാണ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചത്.
തങ്ങള്‍ക്ക് ഇതിലും കൂടുതല്‍ ചെയ്യാനാകും. ഇറാനില്‍ ബാക്കിയായതെല്ലാം നശിപ്പിക്കാന്‍ വെറും ഒരു മണിക്കൂര്‍ സമയം മതി. ഇറാന് ഒരിക്കലും തങ്ങളുടെ രാജ്യത്തെ പഴയപോലെ ആക്കാനോ കെട്ടിപ്പടുക്കാനോ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ പിന്തുണയോടെ അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച ആലോചിച്ച് താന്‍ ആശങ്കപ്പെടുന്നില്ലെന്നും എണ്ണക്കമ്പനികള്‍ ഇനിയും ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.