അനധികൃത കുടിയേറ്റക്കാരെ അരിച്ചുപെറുക്കി പിടികൂടി സൗദി അറേബ്യ; ഒരാഴ്ചക്കിടെ 10,822 പേരെ നാടുകടത്തി; 22,663 പേര്‍ അറസ്റ്റില്‍; അമേരിക്കയുടെ വടിയെടുത്ത് വീശി സുല്‍ത്താന്‍

രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി 10,822 അനധികൃത താമസക്കാരെ നാടുകടത്തിയതായി സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 22,663 അനധികൃത താമസക്കാരെ കഴിഞ്ഞയാഴ്ച സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരെയും ഉടന്‍ നാടുകടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെയാണ് സംയുക്ത ഫീല്‍ഡ് സെക്യൂരിറ്റി പരിശോധന സൗദിയില്‍ നടക്കുന്നത്. അറസ്റ്റിലായവരില്‍ 13,799 പേര്‍ താമസ നിയമം ലംഘിച്ചവരും 5,594 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,270 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ണ്. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2,133 അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷവും എത്യോപ്യന്‍ പൗരന്മാരും ബാക്കിയുള്ളവിരില്‍ യെമന്‍ പൗരന്മാരുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 184 പേരെ അറസ്റ്റിലാക്കി.

സൗദിയില്‍ 34,708 പുരുഷന്മാരും 4,069 സ്ത്രീകളും ഉള്‍പ്പെടെ മൊത്തം 38,777 അനധികൃത താമസക്കാരാണുള്ളത്. , അവര്‍ക്കെതിരായ ശിക്ഷാ നടപടികളുടെ ഭാഗമായി നിയമനടപടികള്‍ എടുക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

അനധികൃതമായി രാജ്യത്തേക്ക് കുടിയേറുന്ന ഏതൊരു വ്യക്തിക്കും സഹായം നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. സ്വന്തം പേരിലുള്ള വാഹനങ്ങളും വീടുകളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നല്‍കിയിട്ടുണ്ട്.

അമേരിക്ക അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാടുകടത്തിയതിന് പിന്നാലെയാണ് സൗദിയും നിലപാട് കടുപ്പിച്ചിരിക്കുന്നത്.

Latest Stories

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു