ഉക്രൈന് ആയുധം കൊണ്ടുവരുന്ന കപ്പലുകള്‍ ആക്രമിക്കും; മുന്നറിയിപ്പ് നല്‍കി റഷ്യ, സ്ഥിതി ഗുരുതരമായേക്കും

ഉക്രൈന് ആയുധം എത്തിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. ആയുധങ്ങള്‍ നല്‍കുന്നതില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ റഷ്യന്‍ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ്.ഇത് റഷ്യയും നാറ്റോയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനു അത് കാരണമാകും. അതിനിടയില്‍ കീവില്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിനിടയില്‍ റഷ്യയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുറമുഖ പട്ടണമായ മരിയുപോളിന്റെ കിഴക്കന്‍ മേഖല പിടിച്ചെടുത്തതിന് പിന്നാലെ റഷ്യ ആക്രമണം കടുപ്പിച്ചിട്ടുണ്ട്

തലസ്ഥാനമായ കീവിന് അടുത്തെത്തിയ സൈന്യം, ഒഡേസ, സുമി, ഹര്‍കിവ് എന്നീ നഗരങ്ങള്‍ക്കുനേരെയും ആക്രമണം നടത്തി. യുദ്ധഭീതിയില്‍ ഇന്നലെമാത്രം പതിമൂവായിരംപേര്‍ പാലായനം ചെയ്തതായാണ് കണക്കുകള്‍

അതേസമയം, മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രാജ്യാന്തര നിയമങ്ങള്‍ ഉക്രൈന്‍ ലംഘിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. സാധാരണക്കാരെ മനുഷ്യ കവചമാക്കുകയും ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും സമീപം ആയുധങ്ങള്‍ വിന്യസിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി.

Latest Stories

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ

അവസാനമായി നിങ്ങൾക്ക് മുന്നിൽ വന്നതല്ലേ, 80000 ആരാധകർക്ക് ബിയർ വാങ്ങി നൽകി സന്തോഷിപ്പിച്ച് വിടവാങ്ങി മാർകോ റ്യൂസ്