യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം യുക്രൈനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യുഎസും തുര്‍ക്കിയും ശ്രമം നടത്തുന്നതിനിടയിലാണ് ചര്‍ച്ചയ്ക്ക് തയ്യാറായി റഷ്യന്‍ പ്രസിഡന്റിന്റെ നിര്‍ണായകനീക്കം. ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുമ്പോഴും ആദ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് യുഎസ് പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കി പറയുന്നത്.

ശാശ്വത സമാധാനം’ കൈവരിക്കുന്നതിനും മൂന്ന് വര്‍ഷത്തെ സംഘര്‍ഷത്തിന്റെ ‘മൂലകാരണങ്ങള്‍ ഇല്ലാതാക്കുന്നതിനും’ ‘മുന്‍ ഉപാധികളില്ലാതെ’ മെയ് 15 ന് തുര്‍ക്കി നഗരമായ ഇസ്താംബൂളില്‍ യുക്രൈയ്‌നുമായി നേരിട്ട് ചര്‍ച്ച നടത്താമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് റഷ്യ ആലോചിച്ചു തുടങ്ങിയിട്ടുണ്ടെന്നത് ഒരു നല്ല സൂചനയാണിതെന്നും എന്നാല്‍ അതിലേക്കുള്ള ആദ്യപടി മെയ് 12 ന് വെടിനിര്‍ത്തല്‍ ആരംഭിക്കുക എന്നതാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞ ദിവസം യുക്രെയ്ന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ അമേരിക്കയുടെ പിന്തുണയോടെ നിരുപാധികമായ 30 ദിവസത്തെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പുടിന്‍ ഈ നിര്‍ദ്ദേശം തള്ളിക്കളയുകയാണ് ചെയ്തത്. യൂറോപ്യന്‍ ‘അന്ത്യശാസനങ്ങളേയും ‘റഷ്യന്‍ വിരുദ്ധ പ്രസ്താവനകളേയും’ വിമര്‍ശിച്ചു കൊണ്ടാണ് പുടിന്‍ ഈ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിക്കളഞ്ഞത്.

മെയ് 15-ാം തീയതി ഇസ്താംബുളില്‍വെച്ച് യുക്രൈനുമായി നേരിട്ട് ചര്‍ച്ചനടത്താമെന്ന നിര്‍ദേശമാണ് പുടിന്‍ മുന്നോട്ടുവെച്ചിരിക്കുന്നതിനൊപ്പം വെടിനിര്‍ത്തലില്‍ ചര്‍ച്ച തുടങ്ങണമെന്നാണ് സെലന്‍സ്‌കിയുടെ നിര്‍ദേശം. 2022-ല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ അവസാനിപ്പിച്ചത് റഷ്യയല്ല, യുക്രൈനായിരുന്നുവെന്നും എന്നാലും മുന്നുപാധികളില്ലാതെ യുക്രൈന്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഞങ്ങളുടെ നിര്‍ദേശമെന്നാണ് പുടിന്‍ പറഞ്ഞത്. വ്യാഴാഴ്ച തുര്‍ക്കിയിലെ ഇസ്താംബുളില്‍ സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് യുക്രൈന് വാഗ്ദാനം നല്‍കുന്നുവെന്നും ഇനി തീരുമാനം യുക്രൈന്‍ അധികാരികളുടേതാണെന്നും പുടിന്‍ പറഞ്ഞു.

ഇത്രയും പറഞ്ഞതിന് ശേഷം യുക്രൈയ്ന്‍ ഭരണത്തെ കുറ്റപ്പെടുത്താനും റഷ്യന്‍ പ്രസിഡന്റ് മടിച്ചില്ല. യുക്രൈയ്ന്‍ ഭരണാധികാരികളുടെ വ്യക്തിപരമായ രാഷ്ട്രീയാഭിലാഷങ്ങളാണ് അവരെ നയിക്കുന്നതെന്നും അല്ലാതെ ജനങ്ങളുടെ താത്പര്യമല്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി