'പാകിസ്ഥാൻ ഭീകര രാഷ്ട്രം, സമാധാന ചർച്ചകൾ എന്ന പേരിൽ നടത്തുന്നത് വഞ്ചന'; പാകിസ്ഥാനിലെ ഭീകരവാദം ഇന്ത്യക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ബിഎൽഎ

പാകിസ്ഥാൻ ഭീകര രാഷ്ട്രമാണെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. സമാധാന ചർച്ചകൾ എന്ന പേരിൽ പാകിസ്ഥാൻ നടത്തുന്നത് വഞ്ചനയും, യുദ്ധതന്ത്രവുമാണെന്നും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി വ്യക്തമാക്കി. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് പാക് ഭരണകൂടത്തിനെതിരെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി രൂക്ഷവിമർശനം നടത്തിയത്.

പിന്നിൽ നിന്ന് കുത്തുക, തീവ്രവാദം, വാഗ്ദാന ലംഘനങ്ങൾ തുടങ്ങിയവയാൽ നിറഞ്ഞതാണ് ഈ രാഷ്ട്രത്തിന്റെ ചരിത്രം. നിരവധി തീവ്രവാദ സംഘടനകൾ ഈ രാജ്യത്തുണ്ട്. ഇവരെയെല്ലാം പരിപോഷിപ്പിക്കുന്നത് സർക്കാരുകൾ തന്നെയാണ്. പാകിസ്ഥാൻ എന്ന രാജ്യത്തെ ഇല്ലാതെയാക്കാതെ മേഖലയിൽ തീവ്രവാദം അവസാനിപ്പിക്കാൻ സാധിക്കില്ലെന്നും ബിഎൽഎ വ്യക്തമാക്കി.

ഈ രാജ്യം നിലനിൽക്കുന്ന കാലത്തോളം കാബൂൾ മുതൽ കാശ്മീർ വരെ തീവ്രവാദം ഉണ്ടാകുമെന്നും ബിഎൽഎ പറയുന്നു. തുടർന്ന് പാകിസ്ഥാനിലെ തീവ്രവാദം ഇല്ലാതെയാക്കാൻ ഇന്ത്യക്ക് എല്ലാ സഹായവും ബിഎൽഎ വാഗ്ദാനം ചെയ്യുന്നുണ്ട്. പാകിസ്ഥാൻ സൈനികർക്ക് നേരെ നടത്തിയ 51 ആക്രമണങ്ങളുടെ ഉത്തരവാദിത്ത്വവും ബിഎൽഎ ഏറ്റെടുത്തു.

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ മോചനം ആവശ്യപ്പെടുന്ന സായുധസംഘടനയാണ് ബിഎൽഎ. പാകിസ്താനിൽ നിന്ന് മാറി സ്വതന്ത്രരാഷ്ട്രമാകണമെന്നാണ് ഇവരുടെ ആവശ്യം. ആഭ്യന്തര സംഘർഷങ്ങൾ, ഭരണപരമായ അസ്ഥിരത, സാമ്പത്തിക പ്രതിസന്ധി, അതിർത്തി തർക്കം തുടങ്ങി വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന പാക് സർക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ബലൂചിസ്ഥാൻ വിഘടനവാദം.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്