ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.37 കോടിയിലേക്ക് ;അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും സ്ഥിതി ഗുരുതരം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.37 കോടിയിലേക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ, രണ്ട് ലക്ഷത്തിലേറെ പുതിയ കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ 66000-ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു. ബ്രസീലില്‍ 35,000ത്തില്‍ അധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. അയ്യായിരത്തില്‍ ഏറെ പേര്‍ കൂടി മരിച്ചതോടെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 5.86 ലക്ഷം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചു.

ഇന്ത്യയിലും കോവിഡ് വ്യാപനം അതിതീവ്രമാകുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 9.5 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം മാത്രം 30000ത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 7,975 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷം കടന്നു. തമിഴ്നാട്ടില്‍ 4,496 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകത്തില്‍ പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ദ്ധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 3,176 കേസുകളും 87 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 1,647 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗമുക്തി നിരക്ക് 63.24 ശതമാനമായി ഉയര്‍ന്നു. ഇതിനിടെ, ഡോക്ടര്‍മാര്‍ക്ക്, ഐഎംഎ, അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഇതുവരെ 1,302 ഡോക്ടര്‍മാര്‍ രോഗബാധിതരായെന്നാണ് ഐഎംഎയുടെ കണക്ക്. ഇതില്‍ 99 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Latest Stories

പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ

ചരിത്രക്കുതിപ്പിൽ സ്വർണവില; പവന് 98,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് ഡിജിസി

'എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്'; ജീവനൊടുക്കി 'ചോല'യിലെ നായകൻ, അഖിൽ വിശ്വനാഥിൻ്റെ മരണത്തിൽ നടുങ്ങി മലയാള സിനിമാലോകം

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ പ്രഖ്യാപനം വൈകിട്ട് മൂന്നരയ്ക്ക്; കോടതിയലക്ഷ്യമടക്കം മറ്റ് കേസുകള്‍ 18ാം തിയ്യതിയിലേക്ക് മാറ്റി; പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപും

വാദം പൂർത്തിയായി; നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മൂന്നരക്ക്, 6 പ്രതികളുടെയും ശിക്ഷാ വിധിക്കും

നിര്‍ഭയ കേസ് പോലെ ഈ കേസ് പരിഗണിക്കരുതെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍; സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്ന് തിരിച്ചടിച്ച് കോടതി, അവളുടെ നിസ്സഹായാവസ്ഥ മനസിലാക്കണം; ശിക്ഷായിളവ് വേണമെന്ന വാദമടക്കം തള്ളി കോടതി

'രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിന് ഏകീകൃത നിലപാടില്ല, പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും സംരക്ഷിക്കുന്നു'; വിമർശിച്ച് ടി പി രാമകൃഷ്ണൻ