'ആണവ സമ്പുഷ്‌ടീകരണം തുടരുക തന്നെ ചെയ്യും, എങ്കിലും അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാർ'; ഇറാൻ വിദേശകാര്യ മന്ത്രി

ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കാൻ കഴിയില്ലെന്ന പ്രസ്താവനയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി രംഗത്ത്. ദേശീയ അഭിമാനത്തിന്റെ പ്രശ്ന‌മായതിനാൽ ആണവ സമ്പുഷ്‌ടീകരണം തുടരുകതന്നെ ചെയ്യും എന്നാണ് അറാഖ്‌ചി ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്.

നാശനഷ്ടങ്ങൾ ഗുരുതരമാണ്. ആണവ സമ്പുഷ്‌ടീകരണ പദ്ധതി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ, തുടരുകതന്നെ ചെയ്യും എന്നും വിദേശകാര്യ മന്ത്രി പറയുന്നു. സ്റ്റെൽത്ത് ബോംബർ ആക്രമണങ്ങൾ നടത്തിയെങ്കിലും അമേരിക്കയുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്ന് അറാഖ്‌ചി അറിയിച്ചു. എന്നാൽ, അത് നേരിട്ടുള്ള ചർച്ചകളായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇറാൻ്റെ ആണവപദ്ധതി സമാധാനപരമാണെന്നും അത് സമാധാനപരമായി തുടരുമെന്നും ഇറാൻ ഒരിക്കലും ആണവായുധങ്ങൾക്കായി പോകില്ലെന്നും തെളിയിക്കാൻ ആവശ്യമായ ഏത് നടപടികൾക്കും ഞങ്ങൾ തയ്യാറാണ്. പകരമായി, അവർ ഉപരോധം നീക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ വിദേശകാര്യ മന്ത്രി പറഞ്ഞു.

ആക്രമണങ്ങൾ ഇറാൻ്റെ സമ്പുഷ്‌ടീകരിച്ച യൂറേനിയത്തെ എങ്ങനെ ബാധിച്ചുവെന്ന് ഇറാൻ്റെ ആണവോർജ്ജ സംഘടന വിലയിരുത്തുകയാണെന്നും കണ്ടെത്തലുകൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ (ഐഎഇഎ) അറിയിക്കുമെന്നും അറാഖ്‌ചി പറഞ്ഞു. എന്നാൽ, ഐഎഇഎയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കുന്ന നിയമത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഒപ്പുവെച്ചതിനെ തുടർന്ന് ഐഎഇഎ പരിശോധകർ ഈ മാസാദ്യം ഇറാൻ വിട്ടിരുന്നു.

അതേസമയം, തുർക്കിയിൽ വെച്ച് ഇറാൻ, ഫ്രാൻസ്, ജർമ്മനി, യുകെ പ്രതിനിധികളുമായി 25-ന് ചർച്ച നടത്താൻ ഇറാൻ തയ്യാറെടുക്കുന്നുണ്ട്. ചർച്ച ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്യുന്നതായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ