'ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി അറിവില്ല, യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല'; ശശി തരൂര്‍ കൊളംബിയയില്‍

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സാധ്യമായതില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി തനിക്ക് അറിവില്ലെന്ന് ശശി തരൂര്‍ എംപി കൊളംബിയയില്‍. സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊളംബിയയില്‍ എത്തിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ലെന്നും ഇന്ത്യ ഭീകരാക്രമണത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തിരുന്നതെന്നും തരൂർ പറഞ്ഞു. അതേസമയം ഇന്ത്യ കൃത്യമായും ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ച് മാത്രമാണ് ആക്രമണം നടത്തിയതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടവര്‍ക്ക് കൊളംബിയ അനുശോചനം രേഖപ്പെടുത്തിയത് അസ്വസ്ഥത ഉണ്ടാക്കിയെന്നും ശശി തരൂര്‍ പറഞ്ഞു. ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് അനുശോചനം അറിയിക്കുകയോ സഹതപിക്കുകയോ ചെയ്യാതെ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയതില്‍ രാജ്യത്തിന് നിരാശയുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. ഭീകരവാദത്തെ നേരിടുന്നവരേയും അതിനെ പ്രതിരോധിക്കുന്നവരേയും ഒരേ പോലെ കാണരുതെന്ന് കൊളംബിയയിലെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും തരൂർ കൂട്ടിച്ചേർത്തു.

ആക്രമിക്കുന്നവരേയും അതിനെ പ്രതിരോധിക്കുന്നവരേയും ഒരുപോലെ കാണാനുമാകില്ലെന്നും സ്വയം പ്രതിരോധിക്കുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും തരൂർ പറഞ്ഞു. ഇതില്‍ എന്ത് തെറ്റിദ്ധാരണ ഉണ്ടെങ്കിലും അത് പരിഹരിക്കാനാണ് തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഒന്നും പ്രതികരിക്കാതിരിക്കുക ഇന്ത്യയുടെ നയമായിരുന്നില്ലെന്ന്പറഞ്ഞ ശശി തരൂര്‍ അതിനാലാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറെന്ന പേരില്‍ പ്രത്യാക്രമണം നടത്തിയതെന്നും പറഞ്ഞു.

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ