ഇമ്രാന്‍ ഖാന് ആശ്വാസം; തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു, വൈകാതെ ജയില്‍ മോചിതാനാകും

തോഷഖാന അഴിമതി കേസിലെ ഇമ്രാന്‍ ഖാന്റെ മൂന്ന് വര്‍ഷം തടവു ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇമ്രാന്‍ ഖാന്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ണ്ണായക വിധി. ഉടന്‍ തന്നെ ഖാനെ ജാമ്യത്തില്‍ വിടാനും ഇസ്ലമാബാദ് ഹൈക്കോടതി ഉത്തരവിട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ഇമ്രാന്‍ ഖാന്‍ നിലവില്‍ അനുഭവിക്കുന്ന ജയില്‍ ശിക്ഷയില്‍നിന്ന് വൈകാതെ ജയില്‍ മോചിതാനാകും. ഇതോടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള അയോഗ്യതയും നീങ്ങി.

കഴിഞ്ഞ ദിവസം ഇമ്രാന്റെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, ജില്ലാകോടതിക്ക് നടപടിക്രമങ്ങളില്‍ പിഴവുണ്ടായെന്ന് നിരീക്ഷിച്ചിരുന്നു.

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച ഔദ്യോഗിക സമ്മാനങ്ങള്‍ കണക്കില്‍ കാണിക്കാതെയും വിലകുറച്ച് വാങ്ങിയും മറിച്ചുവിറ്റുവെന്ന കേസിലാണ് നേരത്തെ ജില്ലാ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്.

6,35,000 ഡോളര്‍ വിലമതിക്കുന്ന പാരിതോഷികങ്ങള്‍ വാങ്ങുകയും മറിച്ച് വില്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇമ്രാനെതിരെ ആദ്യം നടപടി എടുത്തത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്