ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാസങ്ങൾക്കം ഇറാൻ ബാലിസ്റ്റിക് മിസൈലുകളിലൂടെയും ആണവ പദ്ധതികളിലൂടെയും പ്രതിരോധം തീർക്കും വിധം ശക്തിപ്പെടും എന്നതിനാലാണെന്ന് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു.

മാസങ്ങൾക്കകം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, അണു ബോംബ് നിർമാണ പദ്ധതികളടക്കം പൂർണമായി ശക്തിപ്പെടും. അവർ പ്രതിരോധം തീർക്കും. ഇതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നും നെതന്യാഹു വ്യക്തമാക്കി.

ആണവ പദ്ധതികൾക്കും ബാലിസ്റ്റിക് മിസൈലുകൾക്കും നേരെ മുമ്പ് നേരിട്ട ആക്രമണങ്ങളിൽനിന്നും ഇറാൻ പാഠം പഠിച്ചുവെന്നാണ് കരുതിയതെങ്കിൽ തെറ്റി, അവർ ഒരുമാറ്റവും വരാത്ത മതഭ്രാന്തന്മാരാണ്. അവരുടെ ലക്ഷ്യം തന്നെ അമേരിക്കയെ നശിപ്പിക്കുക എന്നതാണ്. അതിനാൽ തന്നെ അവർ പുതിയ കേന്ദ്രങ്ങൾ, രഹസ്യസ്ഥലങ്ങൾ, ഭൂഗർഭഅറകളെല്ലാം നിർമിക്കാൻ തുടങ്ങി.

അത് അവരുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളെയും ആണവപദ്ധതികളെയും പ്രതിരോധിക്കാൻ കഴിയും വിധത്തിലേക്ക് മാസങ്ങൾക്കകം വളർത്തും. ഇപ്പോഴും അവർക്കെതിരെ ആക്രമണം നടത്തിയില്ലായിരുന്നു എങ്കിൽ ഭാവിയിൽ അതിന് സാധിക്കില്ലായിരുന്നുവെന്നും നെതന്യാഹുവിനെ പറഞ്ഞു. ഇത് അവസാനമില്ലാത്ത യുദ്ധമല്ല. സമാധാനത്തിലേക്കുള്ള കവാടമാണെന്നും നെതന്യാഹു പറഞ്ഞു.

Latest Stories

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചു കോടതി