മാലിദ്വീപിലുള്ള സൈന്യത്തെ പിന്‍വലിക്കും; മാര്‍ച്ച് പത്തിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കും; കോര്‍ ഗ്രൂപ്പ് യോഗത്തില്‍ നയം വ്യക്തമാക്കി ഇന്ത്യ

മാലിദ്വീപിലുള്ള സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ച് ഇന്ത്യ. ഡല്‍ഹിയില്‍ ചേര്‍ന്ന കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായത്.
ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മേയ് 10നകം രാജ്യത്തെ മൂന്ന് വ്യോമ താവളങ്ങളില്‍നിന്ന് ഇന്ത്യന്‍ സേന പിന്മാറുമെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. . ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടന്നത്.

ആദ്യഘട്ടത്തില്‍ മാര്‍ച്ച് 10നകം ഒരു വ്യോമ താവളത്തിലേയും പിന്നീട് രണ്ടു മാസത്തിനകം മറ്റു രണ്ടിടത്തെയും സൈനികരാണ് പിന്മാറുകയെന്നും മാലിദ്വീപ് പറയുന്നു. എന്നാല്‍ സേനയെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ത്യ വ്യക്തത വരുത്തിയിട്ടില്ല. മൂന്നാം കോര്‍ ഗ്രൂപ്പ് യോഗം ഫെബ്രുവരിയില്‍മാലിദ്വീപില്‍ നടത്താനാണ് തീരുമാനം.

മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്സിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 77 ഇന്ത്യന്‍ സൈനികരും അതുമായി ബന്ധപ്പെട്ട വസ്തുവകകളും മാലിദ്വീപിലുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് സര്‍ക്കാരിലെ മൂന്ന് ഉപമന്ത്രിമാര്‍ സമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാലിദ്വീപ് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സു ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 15 വരെ സമയം നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു.

മാലദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ ധ്രുവ് ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നല്‍കിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ സേന ഈ വിമാനങ്ങള്‍ പരിപാലിക്കുകയും മാലിദ്വീപ് സേനയെ അവിടെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവരെയാണ് ഇന്ത്യ തിരികെ വിളിക്കുന്നത്.

Latest Stories

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം നേതൃയോഗത്തിൽ, ബിജെപിയുടെ ക്ഷണം തള്ളി

ആര്‍എസ്എസ് ചിത്രത്തെ ഭാരതമാതാവെന്ന് വിശേഷിപ്പിച്ച് ഹൈക്കോടതി; രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല

'ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങൾ തിരിച്ചറിയണം, ബിന്ദുവിന്റെ മരണം വേദനയുണ്ടുണ്ടാക്കുന്നത്'; കെ കെ ശൈലജ

ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോഡ് തുക; പ്രധാന അപ്‌ഡേറ്റ് ഇന്ന്

IND VS ENG: ​ഗിർർർർ......റാജ്...., മൂന്നാദിനം മാജിക് ബോളുമായി സിറാജ്, ഇം​ഗ്ലണ്ടിന് ഡബിൾ ഷോക്ക്, തകർച്ച

‘പാരസെറ്റാമോള്‍ കഴിച്ച് പനി മാറിയാല്‍ അത് സര്‍ക്കാര്‍ നേട്ടം, വീഴ്ചകളെല്ലാം സിസ്റ്റം എറര്‍’; വീണ ജോർജ് രാജിവെക്കും വരെ സമരം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

“ഇനിയും നമുക്ക് 23 വർഷം കാത്തിരിക്കേണ്ടി വരില്ല”: ഇംഗ്ലണ്ടിൽ ഗില്ലിന് ശേഷം ഇരട്ട സെഞ്ച്വറി നേടാൻ കഴിവുള്ള ബാറ്റർ ആരാണെന്ന് പറഞ്ഞ് ഗവാസ്കർ

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യ വനിത; നിര്‍മല സീതാരാമന് പ്രഥമ പരിഗണന; പരിഗണന പട്ടികയില്‍ ദക്ഷിണേന്ത്യന്‍ വനിതകള്‍ മാത്രം

'ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖം, സര്‍ക്കാര്‍ കുടുംബത്തിന് ഒപ്പമുണ്ടാകും'; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണ ജോർജ്

തമിഴ്‌നാട്ടില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തി; വ്യവസായശാലകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും വയറ്റത്തടിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍; ഇവി. ചാര്‍ജിങ്ങ് ഇനി ഷോക്കടിക്കും!