ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെറു ധാന്യങ്ങളുടെ കയറ്റുമതി; കേന്ദ്ര സര്‍ക്കാരും ലുലു ഗ്രൂപ്പും കൈകോര്‍ക്കുന്നു; കര്‍ഷകര്‍ക്ക് നേട്ടം; ഇന്ത്യന്‍ ഉല്‍പനങ്ങള്‍ക്ക് വലിയ വിപണി

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ചെറു ധാന്യങ്ങള്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാനായി കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ത്ത് ലുലു ഗ്രൂപ്പ്. 2023നെ ലോകരാജ്യങ്ങള്‍ ചെറുധാന്യങ്ങളുടെ വര്‍ഷമായാണ് ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കയറ്റുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരും ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും ഒരുമിക്കുന്നത്.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അഥോറിറ്റി (എപിഇഡിഎ) കഴിഞ്ഞദിവസം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എല്‍എല്‍സിയുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിങ് മാളുകളും ലുലു ഗ്രൂപ്പിനുനുണ്ട്. പ്രതിദിനം 12 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു. ഉടമ്പടി പ്രകാരം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ ഇന്ത്യന്‍ ചെറുധാന്യ ഉത്പന്നങ്ങളുടെ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ ലുലു ഗ്രൂപ്പ് സുഗമമാക്കും.

ഇന്ത്യയില്‍ നിന്നുള്ള ചോളം, റാഗി (പഞ്ഞപ്പുല്ല്), തിന, കൂവരക്, ചാമ, കവടപ്പുല്ല്, വരക്, കമ്പം തുടങ്ങിയവയെയാണു പ്രധാന ചെറുധാന്യങ്ങളായി കണക്കാക്കുന്നത്. തുവര, മുതിര, ബാര്‍ലി ഇനത്തില്‍പ്പെട്ട ചില ചെറുപയര്‍വര്‍ഗങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇവയൊക്കെ ഇനി ഇന്ത്യയില്‍ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് ലുലു ഗ്രൂപ്പ് എത്തിക്കും.

കരാറിന്റെ അടിസ്ഥാനത്തില്‍ മില്ലറ്റുകളും അതിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളും, റെഡി ടു ഈറ്റ് വിഭവങ്ങളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ നിന്ന് സംഭരിച്ച് അന്താരാഷ്ട്ര റീട്ടെയ്ല്‍ ശൃംഖലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ലുലു അവസരമൊരുക്കും. മില്ലറ്റ് ഉത്പന്നങ്ങളുടെ വിവിധ സാംപിളുകള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് അയയ്ക്കാന്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്ര അഥോറിറ്റി സൗകര്യമൊരുക്കും. തുടര്‍ന്ന് അത് വിവിധ ലുലു സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തിന്റെ ചെറു ധാന്യങ്ങള്‍ക്ക് കൂടുതല്‍ വിപണി ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ലുലുവിന്റെ മുന്നൂറില്‍ അടുത്തുള്ള സ്‌റ്റോറുകളില്‍ ഇതിനായി സജ്ജമാക്കും.

Latest Stories

നിലമ്പൂ‍രിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ; പ്രതി കുറ്റം സമ്മതിച്ചു, കെണിവെച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താൻ

'അവള്‍ കേരളത്തില്‍ നിന്നും വരുന്നതാണ്, മരത്തിന് പിന്നില്‍ നിന്നും വസ്ത്രം മാറിക്കൊള്ളും' എന്ന് പറഞ്ഞ് അധിക്ഷേപം, ബച്ചന്‍ സാര്‍ ഇടപെട്ടു: ശോഭന

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച, ഉണ്ണിയുടെ ആരോപണങ്ങള്‍ തെറ്റ്, വിപിനെതിരെ നടി പരാതി നല്‍കിയിട്ടില്ല.. പ്രശ്‌നം പരിഹരിച്ചു: ബി ഉണ്ണികൃഷ്ണന്‍

വീണ്ടും മഴ എത്തുന്നു, വരും ദിവസങ്ങളിൽ കനത്ത മഴ; അലേർട്ടുകൾ പ്രഖ്യാപിച്ചു

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്, സർക്കാർ സ്‌പോൺസേഡ് കൊലപാതകമെന്ന് ആര്യാടൻ ഷൗക്കത്ത്

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍