വനിതാ മേധാവിയുടെ പലവിധ ലൈംഗിക ഇഷ്ടങ്ങള്‍ക്ക് വഴങ്ങിയില്ല; ജോലിയില്‍ നിന്ന് അധിക്ഷേപിച്ച് പരിച്ചുവിട്ടു; ഗൂഗിള്‍ മുന്‍ ഉദ്യോഗസ്ഥന്‍ കോടതിയില്‍

ഗൂഗിളിലെ മുതിര്‍ന്ന വനിതാ മേധാവിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് തന്റെ ജോലി പോയെന്ന വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍. ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥന്‍ റയാന്‍ ഓളോഹയാണ് തന്റെ ടീമിന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെ കോടതിയില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.

2019 ഡിസംബറിലാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. അന്നു മാന്‍ഹട്ടനിലെ ചെല്‍സിയില്‍ അത്താഴ വിരുന്നിനിടെ ടിഫനി മില്ലര്‍ തന്നെ ലൈംഗികമായ രീതിയില്‍ സ്പര്‍ശിച്ചു. ഏഷ്യന്‍ സ്ത്രീകളോടാണ് തനിക്ക് താല്‍പര്യമെന്ന് അവര്‍ക്കറിയാമെന്ന് പറഞ്ഞുവെന്നും റയാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അവരുടെ വിവാഹ ജീവിതം അത്ര രസകരമല്ലെന്ന് പറഞ്ഞ് തന്റെ വയറില്‍ കൈകൊണ്ട് തടവി.

ഈ സംഭവങ്ങളെല്ലാം നടന്നത് ചിക്കാഗോയിലെ ഫിഗ് ആന്റ് ഒലിവില്‍ നടന്ന കമ്പനി യോഗത്തിന്റെ ഭാഗമായി നടന്ന മദ്യ സല്‍ക്കാരത്തിനിടെയാണ്. തൊട്ടുപിന്നാലെ തന്നെ റയാന് ഫുഡ്, ബിവറേജസ് ആന്റ് റസ്റ്റോറന്റ്സിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിക്കുകയും അദ്ദേഹം പുതിയ മാനേജ് മെന്റ് ടീമിലെത്തി. ടിഫനിയായിരുന്നു ഈ ടീമിലെ സൂപ്പര്‍വൈസര്‍. താന്‍ വിവാഹിതനും ഏഴ് കുട്ടികളുടെ അച്ഛനുമാണ്. ടിഫനിയുടെ പെരുമാറ്റം സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. ഇക്കാര്യം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു.

തുടര്‍ന്ന് ഇക്കാര്യം ഗൂഗിളിന്റെ എച്ച്ആര്‍ വിഭാഗത്തെ അറിയിച്ചു. എന്നാല്‍ ആ പരാതിയില്‍ നടപടിയൊന്നുമുണ്ടായില്ല റയാന്‍ പറയുന്നു. എന്നാല്‍, ഈ പരാതി തിരിച്ചായിരുന്നെങ്കില്‍ തീര്‍ച്ചയായും നടപടി ഉണ്ടായേനെ എന്ന് എച്ച്ആര്‍ മാനേജര്‍ പറഞ്ഞു.പരാതി നല്‍കിയതോടെ ടിഫനി റയാനെതിരെ പ്രതികാരനടപടികള്‍ ആരംഭിച്ചു. റയാന്റെ ജോലിസ്ഥലത്തെ പെരുമാറ്റ ദൂഷ്യം ആരോപിച്ച് എച്ച്ആറിന് പരാതി നല്‍കി.

പിന്നീട് 2021 ഡിസംബറില്‍ നടന്ന ഒരു പരിപാടിയില്‍ മദ്യപിച്ചെത്തിയ ടിഫനി സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വെച്ച് റയാനെ ശകാരിച്ചു. ക്രുദ്ധയായ അവരെ സഹപ്രവര്‍ത്തകര്‍ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് മില്ലര്‍ ഇതില്‍ ക്ഷമാപണം നടത്തി. തുടര്‍ന്ന് പിന്നീടും ലൈംഗിക ചുവയോടെ അധിക്ഷേപിച്ചു. പാശ്ചാത്യ സ്ത്രീകളെയല്ല ഏഷ്യന്‍ സ്ത്രീകളെയാണ് ഇഷ്ടമെന്ന് കളിയാക്കികൊണ്ടിരുന്നുവെന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, റയാന്‍ ഓളോഹയുടെ പരാതി പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും താന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ടിഫനി മില്ലര്‍ വ്യക്തമാക്കി.

Latest Stories

വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്

ഐപിഎല്‍ 2024: ചെക്കന്‍ സ്‌കെച്ച് ചെയ്തിട്ടുണ്ട്, ഇതിനുള്ള മറുപടി പലിശ സഹിതം കൊടുക്കും, അതാണ് മലയാളികളുടെ ശീലവും

ഹനുമാന്റെ അടുത്ത സുഹൃത്താണ്; ഭൂമി തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്ത് യുവാവ്; ഒരു ലക്ഷം പിഴയിട്ട് ഹൈക്കോടതി

IPL 2024: കോഹ്‌ലിയും രോഹിതും അല്ല, അവനാണ് എന്റെ പ്രിയ ഇന്ത്യൻ താരം: പാറ്റ് കമ്മിൻസ്

തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍

ആ ഒറ്റക്കാര്യം കൂടി അനുകൂലമായാൽ സഞ്ജുവിനെ പൂട്ടാൻ ഇനി ഒരുത്തനും പറ്റില്ല, അവനാണ് ഈ സീസണിലെ മാസ്റ്റർ ബ്ലാസ്റ്റർ: മാത്യു ഹെയ്ഡൻ

ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം