ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.32 കോടി കവിഞ്ഞു; മരണം 5.71 ലക്ഷം

ലോകത്ത് കോവിഡ് 19 ബാധിതര്‍ 1,30,60,239 ആയി ഉയര്‍ന്നു. 5,71,817 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തോളം പേര്‍ മരിക്കുകയും ചെയ്തു

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം കോവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള യുഎസില്‍ ഇതുവരെ 33,61,042 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,35,582 പേര്‍ യുഎസില്‍ മരിച്ചിട്ടുണ്ട്. 18,84,967 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. 72,833 പേര്‍ ഇവിടെ രോഗം ബാധിച്ച് മരിച്ചു.

അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് രോഗവ്യാപനം വര്‍ധിക്കുന്നത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 34,79,483 ആയി. 1,38,247 പേരാണ് ഇതുവരെ മരിച്ചത്.

അതേസമയം ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒറ്റമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു കോവിഡ് മരണം പോലുമില്ലാത്ത ആദ്യദിനമാണ് ഇന്നലത്തേത്.

പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 907,645 ആയി. മരിച്ചവരുടെ എണ്ണം 23,727 ആണ്. നാലാമതുള്ള റഷ്യയില്‍ രോഗികള്‍ 733,699, മരണം 11439 ആണ്. പെറു പട്ടികയില്‍ അഞ്ചാമതും ചിലി ആറാമതുമാണ്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്