ലോകത്ത് കോവിഡ് രോഗികള്‍ രണ്ട് കോടി പതിനഞ്ച് ലക്ഷം പിന്നിട്ടു; പ്രതിദിനം അമേരിക്കയിൽ രോഗം ബാധിക്കുന്നത് അരലക്ഷം പേർക്ക്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി പതിനഞ്ച് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ അര ലക്ഷം കടന്നു. പ്രതിദിന രോഗവർധന ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. രോഗികളുടെ എണ്ണം അമേരിക്കയിൽ  55 ലക്ഷവും ബ്രസീലിൽ 33 ലക്ഷവും കടന്നു. നിലവില്‍ അമേരിക്കയിൽ പ്രതിദിനം അരലക്ഷം പേർക്കാണ് ഇപ്പോൾ രോഗം ബാധിക്കുന്നത്. ബ്രസീലിൽ ദിവസവും മുപ്പത്തെട്ടായിരം പേർ രോഗികളാകുന്നു. ഏഷ്യയിൽ കൊവിഡ് രോഗികളുടെ ആകെ എണ്ണം 55 ലക്ഷം കടന്നു.

അതേസമയം, ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന ഇന്നും അറുപതിനായിരത്തിന് മുകളിലെന്നാണ് സൂചന. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 12,614 പേര് രോഗ ബാധിതരായി.  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. ആന്ധ്രയില്‍ 8736ഉം തമിഴ്നാട്ടില്‍ 5,860 പേരും ഇന്നലെ രോഗ ബാധിതരായി. ഉത്തർ പ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതറുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. പശ്ചിമ ബംഗാളിൽ 3074 ആണ് 24  മണിക്കൂറിനുള്ളിലെ രോഗ ബാധിതർ. രാജ്യത്ത് എട്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന സാംപിള്‍ പരിശോധന. എഴുപത്തിയൊന്ന് ശതമാനമാണ് രോഗമുക്തി നിരക്ക്.

Latest Stories

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ

പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ല; അടിയന്തരമായി 9000 കോടി കടമെടുക്കാന്‍ അനുമതിക്കണമെന്ന് കേരളം; നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; വീണ്ടും പ്രതിസന്ധി

ഏതൊരു മോട്ടിവേഷന്‍ മൂവിക്കോ ത്രില്ലെര്‍ സിനിമക്കോ അനുയോജ്യമായ തിരക്കഥ പോലെ, ഈ കഥ ഒരു നായകന്‍റെ അല്ല ഒരുപിടി നായകന്‍മാരുടെ കഥയാണ്

IPL 2024: ആ താരം പുറത്തായപ്പോഴാണ് ശ്വാസം നേരെവീണത്; ആര്‍സിബി ജയം ഉറപ്പിച്ച നിമിഷം പറഞ്ഞ് ഡുപ്ലസിസ്

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സസ്‍പെൻഷൻ നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍