അഫ്ഗാനിസ്താനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാനെ അംഗീകരിച്ച് ചൈന; നയതന്ത്ര പദവി നല്‍കി; നീക്കത്തെ സംശയത്തോടെ കണ്ട് ഇന്ത്യ

അഫ്ഗാനിസ്താനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന്‍ ഭരണകൂടത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി ചൈന. ഇതോടെ താലിബാന്‍ ഭരണകൂടത്തിന് ആദ്യ അംഗീകാരം നല്‍കുന്ന രാജ്യമായി ചൈന. അയല്‍ രാജ്യമെന്ന നിലയ്ക്ക് അഫ്ഗാനിസ്താനെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്താനാവില്ലെന്ന് ചൈന വ്യക്തമാക്കി.

ബെയ്ജിങ്ങിലെ ചൈനീസ് പ്രതിനിധി ബിലാല്‍ കരീമിക്ക് അംബാസഡര്‍ പദവിയും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിനാണ് അറിയിച്ചത്. പാകിസ്താന്‍, റഷ്യ എന്നിവിടങ്ങളിലും അഫ്ഗാന്‍ എംബസി പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്ഗാനിസ്താനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന്‍ ഇന്ത്യ ഭക്ഷണവും മരുന്നും അടക്കമുള്ള സഹായങ്ങള്‍ എത്തിച്ചിരുന്നെങ്കിും അവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. താലിബാന്‍ സര്‍ക്കാരുമായി നിലവില്‍ ഇന്ത്യക്ക് നയതന്ത്രബന്ധമില്ല. എന്നാല്‍, ചൈനയുടെ ഈ നീക്കം ഇന്ത്യ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

നേരത്തെ, ഇന്ത്യന്‍ ഉന്നതതല സംഘം അഫ്ഗാനിസ്താനില്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാന്‍ ഇടക്കാല വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്തഖിയുമായി മുതിര്‍ന്ന നയതന്ത്രജഞന്‍ ജെ.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ പ്രതിനിധിസംഘത്തെ അഫ്ഗാനിലേക്ക് ജൂണില്‍ അയക്കുന്നത്.

ഇന്ത്യ-അഫ്ഗാന്‍ നയതന്ത്രബന്ധം, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം എന്നിവയാണ് ചര്‍ച്ചയായതെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ ഖാഹര്‍ ബല്‍ഖി അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ തുടക്കമെന്നാണ് സന്ദര്‍ശനത്തെ താലിബാന്‍ വിശേഷിപ്പിച്ചത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി