ഏപ്രിൽ 14 ന് ലോക്ക്ഡൗൺ അവസാനിക്കുമോ?; ശരിയായ സമയത്ത് ശരിയായ തീരുമാനം എന്ന് കേന്ദ്ര സർക്കാർ

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള രാജ്യവ്യാപക ലോക്ക്ഡൗൺ ഏപ്രിൽ 14 ന് ശേഷം തുടരുമോ എന്ന ചോദ്യങ്ങൾക്കിടയിൽ, ദേശീയ താൽപ്പര്യപ്രകാരം തീരുമാനമെടുക്കുമെന്നും ശരിയായ സമയത്ത് ഈ തീരുമാനം പ്രഖ്യാപിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കോവിഡ്-19 കേസുകളുടെ എണ്ണം കൂടിവരുന്നതിനാൽ ആളുകൾക്ക് കൂടുതൽ കാത്തിരിക്കേണ്ടി വരുമെന്ന് ഉത്തർപ്രദേശിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

“നമ്മൾ ലോക്ക്ഡൗൺ പിൻവലിക്കുന്നത് അത് സംസ്ഥാനം കൊറോണ രഹിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും. ഒരു കൊറോണ പോസിറ്റീവ് വ്യക്തിയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ, ലോക്ക്ഡൗൺ പിൻവലിക്കുന്ന കാര്യം വളരെ ബുദ്ധിമുട്ടാണ്, അതിനാലാണ് സമയമെടുക്കുന്നത്,” ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു.

കേന്ദ്ര മന്ത്രിസഭായോഗത്തിന് ശേഷം എട്ട് ദിവസത്തിനുള്ളിൽ ലോക്ക്ഡൗൺ അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉറപ്പൊന്നും പറഞ്ഞിട്ടില്ല.

“ഞങ്ങൾ ഓരോ മിനിറ്റിലും ആഗോള സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ താൽപ്പര്യപ്രകാരം ഒരു തീരുമാനം എടുക്കും. ഇക്കാര്യത്തിൽ ശരിയായ സമയത്ത് ശരിയായ തീരുമാനം പ്രഖ്യാപിക്കും,” കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ വീഡിയോ ലിങ്ക് വഴിയുള്ള കേന്ദ്ര മന്ത്രിസഭായോഗത്തിന് ശേഷം പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വളരെയധികം കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 14 വരെ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.

കൊറോണ വൈറസിന്റെ ആഘാതം ലഘൂകരിക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും മന്ത്രാലയങ്ങൾ “ഹോട്ട്സ്പോട്ടുകൾ ഇല്ലാത്ത വകുപ്പുകൾ സാവധാനം തുറക്കുന്നതിന്” ഒരു ക്രമാനുഗതമായ പദ്ധതി തയ്യാറാക്കണമെന്നും മന്ത്രിസഭാ യോഗത്തിൽ മോദി പറഞ്ഞു.

കഴിഞ്ഞയാഴ്ച, മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിനിടെ, ലോക്ക്ഡൗൺ അവസാനിച്ചുകഴിഞ്ഞാൽ ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള പദ്ധതിക്കായി പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിരുന്നു.

ലോക്ക്ഡൗൺ തുടരാൻ സർക്കാർ നിർബന്ധിതരാക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്, പക്ഷേ സാമ്പത്തിക ചിലവും അവശ്യവസ്തുക്കളുടെ പോരായ്മയും കണക്കിലെടുക്കുമ്പോൾ ലോക്ക്ഡൗൺ നിബന്ധനകളിൽ മാറ്റമുണ്ടാവുമെന്നാണ് കരുതുന്നത്.

ലോക്ക്ഡൗണിൽ നിന്ന് കാർഷിക പ്രവർത്തനങ്ങൾ ഒഴിവാക്കാമെന്നും വിമാന സർവീസ് ഭാഗികമായി തുറക്കാമെന്നും പൂർണ്ണമായ ലോക്ക്ഡഡൗൺ വൈറസ് ഹോട്ട്‌സ്പോട്ടുകളിലേക്ക് പരിമിതപ്പെടുത്താമെന്നും സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇക്കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും തീരുമാനമെടുക്കുന്നതിനുമുള്ള ചുമതല കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിട്ടേക്കാം.

“ഏപ്രിൽ 15 ന് ലോക്ക്ഡൗൺ പിൻവലിക്കും. ആള്‍ത്തിരക്ക്‌ ഉണ്ടാവുന്നില്ലെന്നു നമ്മൾ ഉറപ്പാക്കണം. ലോക്ക് ഡൗൺ പിൻവലിച്ച ശേഷം ആള്‍ത്തിരക്ക്‌ ഉണ്ടായാൽ നമ്മുടെ എല്ലാ ശ്രമങ്ങളും വെറുതെയാകും,” യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതായി പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...