പെരിയാറിനെപ്പോലും ജാതിവത്കരിക്കാന്‍ ശ്രമം നടക്കുന്നു; അത്തരം നീക്കങ്ങളെ പ്രതിരോധിക്കണം; ജാതിചിന്തകള്‍ വളരാന്‍ അനുവദിക്കരുതെന്ന് വിജയ്

സാമൂഹിക പരിഷ്‌കര്‍ത്താവായ തമിഴ്നാടിന്റെ പെരിയാറിനെപ്പോലും ജാതിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങളെ പ്രതിരോധിക്കണമെന്നും തമിഴക വെട്രി ക്കഴകം(ടിവികെ) നേതാവും നടനുമായ വിജയ്.

ജാതിചിന്തകള്‍ വളരാന്‍ അനുവദിക്കരുതെന്നും അതിനെ പ്രതിരോധിക്കണമെന്നും വിജയ് പറഞ്ഞു. മയക്കുമരുന്ന് വേണ്ടെന്നുവെയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജനമുണ്ടാക്കുന്ന യാതൊരു പ്രവൃത്തികള്‍ക്കും കൂട്ടു നില്‍ക്കരുതെന്നും വിജയ് പറഞ്ഞു.

അഴിമതിക്കാരായ സ്ഥാനാര്‍ഥികളെ അകറ്റി നിര്‍ത്തണമെന്നും വോട്ടിന് പണം വാങ്ങരുതെന്നും അദേഹം പറഞ്ഞു. വെള്ളിയാഴ്ച മഹാബലിപുരത്ത് പൊതുപരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ അഴിമതിയില്ലാത്ത നേതാക്കളെ തിരഞ്ഞെടുത്ത് ‘ജനാധിപത്യ’ ക്കടമ നിര്‍വഹിക്കാണം.

അടുത്ത തിരഞ്ഞെടുപ്പില്‍ പലരും ലോറിയില്‍ പണം കൊണ്ടുവന്ന് വിതരണത്തിനു ശ്രമിക്കും. അതെല്ലാം നിങ്ങളുടെ ൈകയില്‍നിന്ന് കൊള്ളയടിച്ച പണമാണ്. ആ പണം ഒരിക്കലും വാങ്ങരുത്. പണം വാങ്ങി വോട്ട് ചെയ്യുന്നത് ഒഴിവാക്കണം. ജനാധിപത്യം ഉണ്ടെങ്കിലേ സ്വാതന്ത്ര്യവും തുല്യതയുമുള്ളൂവെന്നും വിജയ് പറഞ്ഞു.

Latest Stories

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം