അടുത്തത് ബംഗാളെന്ന് ബിജെപി പോസ്റ്റിന് 'ശുഭദിനം' ട്രോളുമായി തൃണമൂല്‍ കോണ്‍ഗ്രസ്; 'സ്വപ്നം കാണുന്നത് നല്ലതാണ്'

ബിഹാറിലെ എന്‍ഡിഎയുടെ വന്‍വിജയത്തിന് പിന്നാലെ അടുത്തത് ബംഗാളെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും പ്രചാരണത്തിന് തക്ക മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. സ്വപ്‌നം കാണുന്നത് നല്ലതാണെന്നാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ ട്രോള്‍. ബിഹാര്‍ തിരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നതിന് പിന്നാലെയാണ് ബാഹുബലി സിനിമ ഡയലോട് പോലെ ഇനി ബംഗാള്‍ എന്ന ബിജെപി പ്രചാരണം തുടങ്ങിയത്.

പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ട്രോള്‍ പോര്‍മുഖം തുറന്നു. പശ്ചിമ ബംഗാളില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അടുത്തത് ബംഗാളാണെന്ന് ബിജെപി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടത്. ബിഹാറിന്റെ ബലത്തില്‍ ബംഗാളും പിടിക്കുമെന്ന ബിജെപി ധാര്‍ഷ്ട്യത്തിനാണ് അതേ നാണയത്തില്‍ തൃണമൂലുകാര്‍ മറുപടി നല്‍കിയത്, മോട്ടിവേഷനല്‍ പ്രസംഗങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ മലയാളിയായ ആണ്‍കുട്ടിയുടെ വാക്കുകളാണ് ട്രോളിനായി തൃണമൂല്‍ കോണ്‍ഗ്രസ് കടമെടുത്തത്. ‘സ്വപ്നേ ദേഖ്നാ അച്ഛീ ബാത്ത് ഹേ’ (സ്വപ്നം കാണുന്നത് നല്ലതാണ്) എന്ന വാക്കുകളും ഹിറ്റായ ശുഭദിനം ഡയലോഗു ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പോരാട്ടം കനക്കുന്നത്.

2021ലെ തിരഞ്ഞെടുപ്പില്‍ 294ല്‍ 215 സീറ്റുകളുമായാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ സര്‍ക്കാര്‍ ബംഗാളില്‍ അധികാരം നിലനിര്‍ത്തിയത്. 77 സീറ്റുകള്‍ നേടി, ബംഗാളിലെ എക്കാലത്തെയും ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ ബിജെപി പ്രതിപക്ഷ നേതൃസ്ഥാനവും നേടിയിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി