തമിഴ്നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല, അപകടത്തിൽപ്പെട്ടത് കേരളത്തിലേക്കുള്ള വിവേക് എക്‌സ്പ്രസ്

തമിഴ്നാട്ടില്‍ കട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി. ആസമില്‍ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിവേക് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 22504) ആണ് പാളം തെറ്റിയത്. അപകടത്തിൽ ആളപായമില്ല. ട്രെയിനിന്റെ 22 കോച്ചുകളില്‍ നിന്നുള്ള ബന്ധം വേര്‍പ്പെട്ട് എന്‍ജിന്‍ ട്രാക്കില്‍ നിന്ന് തെന്നി മാറുകയായിരുന്നു.

രാവിലെ 8.50ഓടെയാണ് സംഭവം. വേലൂര്‍ ജില്ലയിലെ മുകുന്ദരായപുരം- തിരുവളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. ബ്രേക്കിങ് സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.

വേർപെട്ട എഞ്ചിൻ 500 മീറ്ററോളം ഓടി. സംഭവസമയത്ത് നൂറുകണക്കിന് യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. മലയോര മേഖലയിലോ ചരിവുകളിലോ വെച്ചായിരുന്നു സംഭവമെങ്കിൽ വലിയ അപകടം ട്രെയിൻ വൻ അപകടം നേരിടേണ്ടി വരുമായിരുന്നെന്ന് അധികൃതർ പറഞ്ഞു. കട്പാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബദൽ എഞ്ചിൻ ഘടിപ്പിച്ച് 10.45ഓടെ അപകടത്തിൽപ്പെട്ട ട്രെയിൻ സർവീസ് പുനരാരംഭിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.

Latest Stories

എനിക്ക് വെറൈറ്റി ഷോട്ടുകൾ കളിക്കാനറിയാം, പക്ഷെ ടീം വിജയിക്കാൻ വേണ്ടി ഇന്ന് അത് വേണ്ടെന്നു വെച്ചു: തിലക് വർമ്മ

ബാറ്റിംഗിൽ തിലക് കാണിക്കുന്നത് കണ്ടു ദേഷ്യം വന്നു, അതുകൊണ്ടാണ് ഞാൻ അലറിയത്: ഹാർദിക് പാണ്ഡ്യ

100-ന്റെ തിളക്കത്തിൽ തിലക്; വിജയപാതയിൽ മുംബൈ ഇന്ത്യൻസ്

ഇടുക്കിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തികൊന്നു; പ്രതി പിടിയിൽ

ഋതുരാജിനെ മാറ്റി സഞ്ജുവിനെ നായകനാക്കണം, ഗെയ്ക്‌വാദ് ഫോമിൽ വരണമെങ്കിൽ അവന്റെ ശ്രദ്ധ ബാറ്റിംഗിൽ തന്നെയാകണം: എസ് ബദ്രിനാഥ്

സാധാരണ തോൽക്കുമ്പോൾ ഞങ്ങൾ പെട്ടന്ന് തന്നെ ഡ്രസിങ് റൂമിലേക്ക് ഓടുമായിരുന്നു, എന്നാൽ ഈ ജയത്തിന് ശേഷം കുറച്ച് നേരം അവിടെ നിൽക്കാൻ പറ്റി: അജിൻക്യ രഹാനെ

'സഞ്ജു ഉണ്ട്, പക്ഷെ ചെന്നൈക്ക് ഇപ്പോൾ ധോണിയെയാണ് ആവശ്യം'; തുറന്നടിച്ച് മുൻ താരം

എഡിജിപി ശ്രീജിത്തിന് എതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി പരാതി; ബിഗ് ടിവിയെ കൂട്ടുപിടിച്ച് നടത്തിയ വാര്‍ത്ത കോടതിയലക്ഷ്യമെന്നും ഡിജിപിയ്ക്ക് പരാതി

ഇങ്ങനെ പോയാൽ റുതുരാജിന് പകരം സഞ്ജു നായകനാകും, അത് ഉടനെ നമുക്ക് കാണാം: രവിചന്ദ്രൻ അശ്വിൻ

ഭൂട്ടാൻ വാഹന കള്ളക്കടത്ത്: കോടികളുടെ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തിയത് 15,000ത്തിലധികം വാഹനങ്ങള്‍