പതഞ്ജലി പരസ്യങ്ങള്‍ പണി തന്നു; മലയാളി ഡോക്ടറുടെ പരാതിയില്‍ മാതൃഭൂമിക്കും, ടൈംസിനും നോട്ടീസ്; നടപടിയുമായി പ്രസ്‌ കൗണ്‍സില്‍ ഓഫ് ഇന്ത്യ

ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കമ്പനി മരുന്നുകളുടെ വ്യാജ അവകാശവാദങ്ങള്‍ പരസ്യങ്ങളായി പ്രസിദ്ധീകരിച്ച രണ്ടു പത്രങ്ങള്‍ക്ക് പ്രസ്‌ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കാരണംകാണിക്കല്‍ നോട്ടീസ്. മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മധുഗ്രിറ്റ്, ഐ ഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം മരുന്നുകളുടെ പരസ്യങ്ങളാണ് ജൂലൈ 10ന് മാതൃഭൂമിയും ടൈംസ്ഓഫ് ഇന്ത്യയും മുന്‍ പേജില്‍ പരസ്യങ്ങളായി നല്‍കിയത്.

ഇതിനെതിരെ മലയാളിയും വിവരാവകാശ പ്രവര്‍ത്തകനും ഡോക്ടറുമായ കെ വി ബാബു നല്‍കിയ പരാതിയിലാണ് നടപടി. ‘ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട്’ പ്രകാരം പരസ്യം തെറ്റിദ്ധാരണാജനകമാണെന്ന് കാട്ടി ഇദേഹം പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്ന് എന്ന് വ്യക്തമാക്കിയാണ് ഈ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസിന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ രണ്ടു മാധ്യമങ്ങളും മറുപടി നല്‍കണം. പ്രസ് കൗണ്‍സിലിന്റെ റെഗുലേഷന്‍ 5(1)ന്റെ കൃത്യമായ ലംഘനമാണ് പരസ്യമെന്നതിനാലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

1954ല ഡിഎംആര്‍(ഒഎ) നിയമം, 2019 ഉപഭോക്തൃസംരക്ഷണ നിയമം തുടങ്ങിയവയുടെ ലംഘനമാണ് പരസ്യങ്ങളെന്ന് പ്രസ്‌കൗണ്‍സിലിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസ്‌കൗണ്‍സില്‍ മാതൃഭൂമി എഡിറ്റര്‍ ഇന്‍ ചീഫിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് പതഞ്ജലി മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹരിദ്വാറിലെ ദിവ്യാ ഫാര്‍മസിക്ക് ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ലൈസന്‍സിങ്ങ് അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിലക്ക് ലംഘിച്ചും കമ്പനി പരസ്യങ്ങള്‍ നല്‍കി.

പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ദിവ്യ ഫാര്‍മസിയോട് അഞ്ചു മരുന്നുകളുടെ ഉത്പാദനം നിര്‍ത്താനാണ് ഉത്തരാഖണ്ഡ് ആയുര്‍വേദ, യൂനാനി ലൈസന്‍സിങ് അതോറിറ്റി നേരത്തെ നിര്‍ദേശിച്ചിരുന്നു. ദിവ്യ ഫാര്‍മസിയില്‍ നിര്‍മിക്കുന്ന അഞ്ചുമരുന്നുകളുടെയും ചേരുവകളും നിര്‍മാണ ഫോര്‍മുലയും അറിയിക്കാന്‍ അഥോറിറ്റി ഉത്തരവിട്ടിരുന്നു.

ബിപിഗ്രിറ്റ്, മധുഗ്രിറ്റ്, തൈറോഗ്രിറ്റ്, ലിപിഡോം, ഐഗ്രിറ്റ് എന്നിവയുടെ നിര്‍മാണ വിവരങ്ങള്‍ അറിയിക്കാനാണ്, ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. രക്തസമ്മര്‍ദം, പ്രമേഹം, ഗോയിറ്റര്‍, ഗ്ലൂക്കോമ, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്ന പേരിലാണ് ഇവ വിപണിയില്‍ വിറ്റഴിച്ചിരുന്നത്.

Latest Stories

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ