അവർ ഇനി 'സിന്ദൂർ' എന്ന് അറിയപ്പെടും; ഉത്തർപ്രദേശിൽ ജനിച്ച 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ

ഓപ്പറേഷൻ സിന്ദൂറിനോടുള്ള ആദരസൂചകമായി ഉത്തർപ്രദേശിൽ 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ. പഹൽഗാം ഭീകരാക്രമണത്തിൻ്റെ തിരിച്ചടിയായി പാകിസ്ഥാനെത്തിരെ ഇന്ത്യൻ സൈന്യം നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്.

മെയ് 10,11 തിയതികളിൽ ജനിച്ച 17 കുഞ്ഞുങ്ങൾക്കാണ് സിന്ദൂർ എന്ന പേര് നൽക്കിയതെന്ന് ഡോ.ആർ.കെ ഷാഹി മാധ്യമങ്ങളോട് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ നിരവധി സ്ത്രീകൾക്ക് അവരുടെ ഭർത്താകൻമാരെ നഷ്ടമായി. അതിന് തിരിച്ചടിയായാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ഇപ്പോൾ സിന്ദൂർ വെറുമൊരു വാക്കല്ല വികാരമാണെന്നും അതുകൊണ്ട് തങ്ങളുടെ കുഞ്ഞിന് സിന്ദൂർ എന്ന പേര് നൽകുന്നു എന്നും അമ്മമാരിൽ ഒരാളായ അർച്ചന ഷാഹി പറഞ്ഞു.

കുഞ്ഞ് ജനിക്കുന്നതിന് മുന്നെ തങ്ങൾ ഈ പേര് തന്നെ മതി എന്ന് ഉറപ്പിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇത് തങ്ങൾക്ക് ഒരു പ്രചോദനമാണെന്നും അർച്ചനയുടെ ഭർത്താവ് അജിത്ത് ഷാഹി പറഞ്ഞു. 26 നിരപരാധികളെ കൊലപെടുത്തിയതിന് ഇന്ത്യ തിരിച്ചടിച്ചപ്പോൾ മുതൽ തന്റെ മരുമകളായ കാജൽ ഗുപ്തക്കും ജനിക്കാൻ പോകുന്ന കുഞ്ഞിന് സിന്ദൂർ എന്ന പേര് നൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് പദ്രൗണ സ്വദേശി മദൻ ഗുപ്‌ത പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ ഓർമ്മിക്കുക മാത്രമല്ല അത് ആഘോഷിക്കപ്പെടുകയും ചെയ്യുമെന്നും ഗുപ്‌ത പറഞ്ഞു.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്