യുവതിയെ കൊന്ന് കഷണങ്ങളാക്കിയത് സ്വയരക്ഷക്ക്; ബെം​ഗളൂരു കൊലപാതകത്തിൽ പ്രതിയുടെ ഡയറിക്കുറിപ്പ്

ബെം​ഗളൂരുവിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. കൊലപാതകം സ്വയരക്ഷയ്ക്ക് വേണ്ടിയായിരുന്നുവെന്ന് വെളിപ്പെടുത്തിയ പ്രതി മുക്തി രഞജൻ റോയിയുടെ ഡയറിക്കുറിപ്പ് കണ്ടെത്തി. സ്വയരക്ഷയ്ക്കായാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി ഡയറിയിൽ കുറിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട മഹാലക്ഷ്മി തന്നെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്നും ഇത് തിരിച്ചറിഞ്ഞായിരുന്നു കൊലപാതകമെന്നും ഡയറിയിൽ പറയുന്നു. മഹാലക്ഷ്മി തന്നെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട് കേസിലാക്കി തള്ളാൻ പദ്ധതിയിട്ടിരുന്നുവെന്ന് റോയി പറയുന്നു. ഇതിനായി കറുത്ത സ്യൂട്ട് കേസ് മഹാലക്ഷ്മി വാങ്ങി സൂക്ഷിച്ചിരുന്നുവെന്നും കുറിപ്പിലുണ്ട്. താൻ മഹാലക്ഷ്മിയെ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ അവൾ തന്നെ കൊലപ്പെടുത്തിയേനേയെന്നും ഡയറിയിലുണ്ട്.

യുവതിയു‌ടെ മൃതദേഹം ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. മഹാലക്ഷ്മിയെ താനാണ് കൊലപ്പെ‌ടുത്തിയതെന്ന് ആത്മഹത്യാ കുറിപ്പിൽ റോയ് വ്യക്തമാക്കിയിരുന്നു. തന്റെ ആവശ്യങ്ങൾ നടത്തി നല്‍കിയില്ലെങ്കില് മഹാലക്ഷ്മി തന്നെ മർദ്ദിക്കുമായിരുന്നുവെന്നും യുവാവ് കുറിച്ചിരുന്നു. കല്ല്യാണത്തിനായി മഹാലക്ഷ്മി സമ്മർദ്ദം ചെലുത്താറുണ്ടായിരുന്നു. മഹലാക്ഷ്മിയുടെ ആവശ്യങ്ങൾ പ്രതിദിനം ഉയരുകയായിരുന്നു. ഏഴ് ലക്ഷം രൂപ വില വരുന്ന സ്വർണമാല സമ്മാനം നൽകിയിട്ടും തന്നെ മർദ്ദിക്കുമായിരുന്നുവെന്നും യുവാവ് കുറിച്ചു.

ത്രിപുര സ്വദേശിയായ മഹാലക്ഷ്മി ബം​ഗളൂരുവിലെ സ്വകാര്യ മാളിൽ ജോലി ചെയ്ത് വരികയായിരുന്നു, ഇവിടെ വെച്ചാണ് റോയിയും മഹാലക്ഷ്മിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും, സെപ്റ്റംബർ ഒന്നിനായിരുന്നു അവസാനമായി ഇരുവരും ജോലി സ്ഥലത്ത് എത്തിയത്. ആഴ്ചകൾക്ക് ശേഷം അയൽവാസികളാണ് മഹാലക്ഷ്മിയുടെ മുറിയിൽ നിന്നും ദുർ​ഗന്ധം വമിക്കുന്നതായി കുടുംബത്തെ വിവരമറിയിച്ചത്. കുടുംബമെത്തിയപ്പോഴാണ് യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ സംഭവം പുറത്തറിയുന്നത്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കുന്നതിനിടെ റോയ് ഒഡീഷയിലെ ജന്മനാട്ടിലേക്ക് കടന്നിരുന്നു. ഇവിടെ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പേ റോയ് ആത്മഹത്യ ചെയ്യുകയായിരുന്നു.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ