രോഹിത് വെമുലയുടെ അമ്മയെ 2019ലെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും, സ്മൃതി ഇറാനിയെ മനുസ്മൃതി പഠിപ്പിക്കും - ജിഗ്നേഷ് മേവാനി

രോഹിത് വെമുലയുടെ രണ്ടാം ചരമദിനത്തില്‍ രോഹിതിന്റെ അമ്മ രാധിക വെമുലയെ 2019ലെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന പ്രഖ്യാപനുമായി ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. രാധിക വെമുലയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നും സ്മൃതി ഇറാനിയെ പാര്‍ലമെന്റില്‍ ഒരു പാഠം പഠിപ്പിക്കുമെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഹൈദരാബാദില്‍ രോഹിത് വെമുലയുടെ രണ്ടാം ചരമവാര്‍ഷിദിനത്തില്‍ അമ്മ രാധിക വെമുലയുമായി മേവാനി കണ്ടുമുട്ടിയിരുന്നു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെയും സംഘപരിവാറിനെയും പരാജയപ്പെടുത്തുമെന്നും രാധിക വെമുലയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരത്തില്‍ പങ്കെടുക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. രാജ്യത്ത് നടക്കുന്ന ദളിത് പീഡനങ്ങള്‍ക്ക് നരേന്ദ്രമോഡി സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്നും മേവാനി പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഉന്നംവെച്ചാണ് മേവാനി ട്വീറ്റില്‍ മനുസ്മൃതി പരാമര്‍ശം നടത്തിയിരിക്കുന്നത്.

രോഹിത് വെമുല ക്യാംപസില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മാസങ്ങളോളം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്മൃതി ഇറാനി മാനവവിഭവ വകുപ്പ് കൈകാര്യം ചെയ്തിരന്നപ്പോഴായിരുന്നു രോഹിതിന്റെ മരണം. ഹൈദരബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിതിന്റെ ആത്മഹത്യ ദളിത് വിഷയമല്ലെന്ന് പറഞ്ഞ സ്മൃതി ഇറാനിക്കെതിരെ അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

Latest Stories

ടി20 ലോകകപ്പ് 2024: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് വോണ്‍, രണ്ട് സര്‍പ്രൈസ്

കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്ന് പിസി ജോര്‍ജ്

ആ ഒരു കാരണം കൊണ്ടാണ് ഞാൻ 'നടികരി'ൽ അഭിനയിച്ചത്..: ഭാവന

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് പൊലീസ്; സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു

"പ്രമുഖനെ" ഓരോ ഒരു മത്സരത്തിന് ശേഷവും വിലക്കണം ഇങ്ങനെ ആണെങ്കിൽ, ഹർഷിത് റാണയുടെ വിലക്കിന് പിന്നാലെ ഇന്ത്യൻ സൂപ്പർതാരത്തെ കളിയാക്കി ആകാശ് ചോപ്ര; ഇത് അയാളെ ഉദ്ദേശിച്ചാണ് എന്ന് ആരാധകർ

തലകുനിച്ചോ മലയാളി? ; നിവിൻ- ഡിജോ കൂട്ടുകെട്ട് തകർത്തോ; 'മലയാളി ഫ്രം ഇന്ത്യ' പ്രേക്ഷക പ്രതികരണങ്ങൾ

ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി; തടയാന്‍ അമേരിക്കയുടെ നീക്കം; നാണക്കേടില്‍ നെതന്യാഹു

ഇടപെട്ട് മന്ത്രി ഗണേഷ് കുമാർ; കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കാൻ നിർദേശം

ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിന് വേണ്ടി കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്: സുനില്‍ ഗവാസ്‌കര്‍

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന കാലഘട്ടത്തിലെ തൊഴിലാളി ദിനം; അറിയാം ചരിത്രവും പ്രാധാന്യവും