ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്; പ്രകോപനമില്ലാതെ വെടിവെച്ചെന്ന് മത്സ്യത്തൊഴിലാളികൾ

തമിഴ്നാട് തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിവെച്ചു. വെടിവെയ്പ്പിൽ നാഗപട്ടണം സ്വദേശി 33 കാരനായ കലൈശെൽവന് പരിക്കേറ്റു.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പ്രകോപനമില്ലാതെ നാവികസേന ഉദ്യോ​ഗസ്ഥർ വെടിവെയ്ക്കുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ബോട്ട് വളഞ്ഞ നാവികസേന ആദ്യം കല്ലെറിഞ്ഞെന്നും പിന്നീട് തുടര്‍ച്ചയായി വെടിവെയ്ക്കുകയായിരുന്നെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

വെടിയേറ്റ് പരിക്കേറ്റ കലൈസെൽവനെയും കൊണ്ട് ‍തങ്ങൾ വേ​ഗം നാ​ഗപട്ടണത്തിലെ സർക്കാർ ആശുപത്രിയിൽ എത്തുകയായിരുന്നുവെന്നും വെടിയുണ്ട ആദ്യം ബോട്ടിൽ തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ജൂലൈ 28 ന് തമിഴ്നാട്ടിലെ കീച്ചപൻകുപ്പത്തെ മത്സ്യബന്ധന ​ഗ്രാമത്തിൽ നിന്നും പത്ത് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോയതായിരുന്നെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Latest Stories

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ

പാകിസ്ഥാനിൽ മിന്നല്‍ പ്രളയം; 243 പേര്‍ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

സമാധാന കരാറായില്ല; 3 മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന് സൂചന