തോത്താപുരി മാമ്പഴത്തിന്റെ പേരില്‍ തമ്മിലടിച്ച് കര്‍ണാടകയും ആന്ധ്രയും; ചന്ദ്രബാബു നായിഡുവിന് കത്തെഴുതി സിദ്ധരാമയ്യ; വിലക്കില്‍ പ്രതിഷേധവുമായി കര്‍ഷകര്‍

ആന്ധ്രപ്രദേശിന്റെ മാമ്പഴ ഇറക്കുമതി വിലക്കില്‍ ഇടഞ്ഞ് കര്‍ണാടക. വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കത്തെഴുതി.

അയല്‍സംസ്ഥാനങ്ങളില്‍നിന്ന് മാമ്പഴ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തിയ ആന്ധ്രപ്രദേശിന്റെ നടപടിക്കെതിരെ കര്‍ണാടകയിലെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ പ്രധാന മാമ്പഴയിനങ്ങളിലൊന്നായ തോത്താപുരി മാമ്പഴത്തിന്റെ ഇറക്കുമതി നിരോധിച്ച് ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലാഭരണകൂടമാണ് നടപടിയെടുത്തത്. കര്‍ണാടകയും തമിഴ്നാടും അതിര്‍ത്തിപങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ ആന്ധ്രപ്രദേശ് പരിശോധന കര്‍ശനമാക്കി.

ഇത് കര്‍ണാടകത്തിലെ മാമ്പഴക്കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി. ഇതോടെ
നടപടിക്കെതിരേ കര്‍ണാടക ചീഫ് സെക്രട്ടറി ശാലിനി രവീന്ദ്രന്‍ കഴിഞ്ഞദിവസം ആന്ധ്ര ചീഫ്‌സെക്രട്ടറി കെ. വിജയാനന്ദിന് കത്തയച്ചിരുന്നു. കര്‍ണാടകത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിജില്ലകളിലും തോത്താപുരി മാവിനത്തിന്റെ കൃഷി ധാരാളമായുണ്ട്.

ഇവിടെനിന്നുള്ള മാമ്പഴം ചിറ്റൂരിലെ സംസ്‌കരണയൂണിറ്റുകളിലേക്ക് എത്തിക്കുന്നത് പതിവാണ്. ഇതാണ് സര്‍ക്കാര്‍ വിലക്കിലൂടെ തടഞ്ഞിരിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി