രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമെന്ന് ശിവസേനാ മുഖപത്രം; നോട്ട് നിരോധനം പ്രധാന കാരണം

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രമായ “സാമ്ന”. മോദിയുടെ ആധുനിക ഭാരത സ്വപ്നം രൂക്ഷമായ തൊഴിലില്ലായ്മയില്‍ തകര്‍ന്നടിയുകയാണെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പിന്നോടടിക്കുകയാണ്. രണ്ടാം മോദി സര്‍ക്കാരിനെതിരേയുള്ള സാമ്നയുടെ ആദ്യ മുഖപ്രസംഗമാണിത്.

മുത്തലാഖ് നിരോധിച്ചപ്പോഴും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴും “സാമ്ന” മോദിയെ പ്രകീര്‍ത്തിച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രം ഒന്നാംപേജില്‍ നല്‍കി തുടങ്ങിയെന്നതും ശ്രദ്ധേയമാണ്. “പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി” മഹാരാഷ്ട്രയില്‍ നടപ്പാക്കിയതിലെ വീഴ്ചയെ കുറിച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ വിമര്‍ശനവുമായി രംഗത്തു വന്നതിനു പിന്നാലെയാണ് മുഖപ്രസംഗം.

മോദിയുടെ ആധുനിക ഭാരത സ്വപ്നം രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, രാജ്യത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടു കോടി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തോടൊപ്പം അഴിമതിയും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. നോട്ടു നിരോധനം രാജ്യത്ത് തൊഴിലില്ലായ്മ കൂടാതെ മാന്ദ്യത്തിനും കാരണമായി. മുംബൈയിലും മാന്ദ്യം പിടിമുറുക്കി കഴിഞ്ഞു. ഇതു സാമൂഹിക പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കാവുന്ന സ്ഥിതിവിശേഷമാണുള്ളത്. ബാങ്കുകള്‍ക്ക് നല്‍കാനുള്ള പണം നല്‍കാതെ 100 ബിസിനസുകാരെങ്കിലും രാജ്യം വിട്ടു പോയിട്ടുണ്ടെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

Latest Stories

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍