മറുകണ്ടം ചാടി തിരിച്ചുവന്ന അജിത് പവാറിനോട് ക്ഷമിച്ച് എൻ.സി.പി; നിയമസഭാ കക്ഷി നേതാവാക്കുമെന്ന് സൂചന

എൻ.സി.പി നേതാവ് അജിത് പവാറിനോട് എൻ‌.സി‌.പി മേധാവി ശരദ് പവാർ ക്ഷമിച്ചുവെന്നും അജിത് പവാർ പാർട്ടി കുടുംബത്തിൽ തിരിച്ചെത്തിയതായും പാർട്ടി നേതാവ് നവാബ് മാലിക് പറഞ്ഞു. മഹാരാഷ്ട്രയിൽ വിമത നീക്കം നടത്തി ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാൻ ഉപമുഖ്യമന്ത്രിയാവുകയും പിന്നീട് സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത അജിത് പവാർ പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് തിരികെയെത്തുമെന്നും നിയമസഭാ കക്ഷി നേതാവാകുമെന്നും സൂചനയുണ്ട്. അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

അജിത് പവാർ തന്റെ തെറ്റ് സമ്മതിച്ച് ക്ഷമ ചോദിച്ചതിന് ശേഷം ശരദ് പവാർ ക്ഷമിച്ചുവെന്ന് എൻ‌സി‌പിയുടെ നവാബ് മാലിക് പറഞ്ഞു. സർക്കാരിൽ അജിത് പവാറിന്റെ പങ്ക് ഉടൻ തീരുമാനിക്കുമെന്നും മാലിക് കൂട്ടിച്ചേർത്തു. ബി.ജെ.പിയോടൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അജിത്ത് പവാറിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു നീക്കിയിരുന്നു. പകരം ജയന്ത് പാട്ടീലിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

Latest Stories

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം