റിപ്പോ നിരക്ക് 5.15 ശതമാനമായി കുറച്ച് റിസർവ് ബാങ്ക്

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് താഴ്ത്തി 5.15 ശതമാനമാക്കി കുറച്ചു. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച ഉയർത്തുന്നതിനുള്ള ഉൾക്കൊള്ളൽ നിലപാട് നിലനിർത്തി കൊണ്ടു തന്നെ ആണിത്. റിസർവ് ബാങ്ക് ഹ്രസ്വകാല ഫണ്ടുകൾ ബാങ്കുകൾക്ക് നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്.

ഇന്നത്തെ നിരക്ക് കുറച്ചതോടെ ആർ‌.ബി‌.ഐ ഈ കലണ്ടർ വർഷത്തിൽ ഇത് തുടർച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക് കുറക്കുന്നത്. റിസർവ് ബാങ്ക് മൊത്തത്തിൽ റിപ്പോ നിരക്ക് 135 ബേസിസ് പോയിൻറ് അഥവാ 1.35 ശതമാനം കുറച്ചു.

റിസർവ് ബാങ്കിന്റെ റിപോ നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനം എല്ലാ ധനകാര്യ നയ സമിതി അംഗങ്ങളും അംഗീകരിച്ചു. ഉപഭോക്തൃ പണപ്പെരുപ്പത്തിന് 4 ശതമാനം എന്ന ഇടക്കാല ലക്ഷ്യവുമായി യോജിച്ചാണ് തീരുമാനങ്ങൾ എന്ന് റിസർവ് ബാങ്ക് അറിയിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ