അമിത് ഷായ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്ത് ഛത്തീസ്ഗഢ് പൊലീസ്. ഛത്തീസ്ഗഢിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെ വിമര്‍ശിച്ച അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി വിദ്വേഷ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലും ബിജെപി പരാതി നല്‍കിയിട്ടുണ്ട്. അതിര്‍ത്തി സുരക്ഷയ്ക്ക് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവാദിയെന്നും നുഴഞ്ഞുകയറ്റത്തിന് തൃണമൂല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മഹുവ പറഞ്ഞിരുന്നു.

ഇന്ത്യയുടെ അതിര്‍ത്തി ഒരാളും സംരക്ഷിക്കുന്നില്ലെങ്കില്‍ നമ്മുടെ അമ്മമാരിലും സഹോദരിമാരിലും കണ്ണുവച്ച് മറ്റൊരു രാജ്യത്ത് നിന്ന് ദിവസവും പതിനായിരങ്ങള്‍ ഇന്ത്യയിലേക്കു കടന്നു കയറി ഭൂമി കവരുന്നുണ്ടെങ്കില്‍ ആദ്യം അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കുക എന്നായിരുന്നു തുടര്‍ന്നുള്ള മഹുവ മൊയ്‌ത്രെയുടെ വാക്കുകള്‍.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ പ്രസ്താവന വിവാദമായതോടെ ബിജെപി നേതാക്കളില്‍ നിന്ന് മൊയ്‌തെയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി