ചോദ്യക്കെട്ടുകളുമായി പ്രതിപക്ഷം; പാർലമെൻറ് മൺസൂൺ കാല സമ്മേളനത്തിന് ഇന്ന് തുടക്കം, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യം

പാർലമെൻറ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മേളനം ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ്. ഓപ്പറേഷൻ സിന്ദൂറും ട്രംപിൻറെ ഇടപെടലും, ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണം, എയർ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻറെ നീക്കം. സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും.

അടുത്തമാസം 21 വരെ അവധികൾ ഒഴിച്ചു നിർത്തിയാൽ 21 സിറ്റിങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവിൽ 15 ബില്ലുകൾ പാർലമെൻറിൻറെ പരിഗണനയിൽ വരും. മണിപ്പൂർ ജിഎസ്ടി ഭേദഗതി ബിൽ, ഐഐഎം ഭേദഗതി ബിൽ, ജൻ വിശ്വാസ് ബിൽ, മൈനസ് ആൻഡ് മിനറൽസ് ബിൽ, നാഷണൽ ആൻറി ഡോപ്പിങ്ങ് ബില്ലടക്കം പുതുയ എട്ടു ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. ആദായനികുതി ബിൽ, ഇന്ത്യൻ പോർട്സ് ബില്ലടക്കം നേരത്തെ അവതരിപ്പിച്ച ഏഴ് ബില്ലുകളിലും ചർച്ച നടത്തും.

പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാത്തതും ഓപ്പറേഷൻ സിന്ദൂറിൽ ട്രംപിൻറെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. കൂടാതെ ഇന്ത്യ – പാക് സംഘർഷത്തിൽ ട്രംപുന്നയിക്കുന്ന അവകാശവാദങ്ങിൽ കേന്ദ്രത്തിൻറെ മറുപടിയും പ്രതിപക്ഷം ആരായും. എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിൻറെ ഉത്തരം തേടി അമ്പതോളം ചോദ്യങ്ങൾ എംപിമാർ തയാറാക്കിയിട്ടുണ്ട്. പാർലമെൻറ് സമ്മേളന കാലയളവിൽ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുന്നതും പ്രതിപക്ഷം ആയുധമാക്കാനാണ് സാധ്യത. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ അവഗണിച്ചാൽ സഭ പ്രക്ഷുബ്ധമായേക്കും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ