വഖഫ് ബില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി കേന്ദ്ര സര്‍ക്കാര്‍; പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളി; മുനമ്പം സമരപന്തലില്‍ പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചും ആഘോഷം

ലോക്‌സഭയില്‍ വഖഫ് ബില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍. ബില്ല് 2.05 നാണ് വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയത്. ശബ്ദവോട്ടോടെ പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളിയപ്പോള്‍ മുതല്‍ മുനമ്പത്തെ സമര പന്തലില്‍ ആഹ്‌ളാദ പ്രകടനം ആരംഭിച്ചിരുന്നു. പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചുമാണ് കേന്ദ്രം പാസാക്കിയ വഖഫ് ബില്ലിനെ എതിരേറ്റത്.

രാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതി ബില്‍ വോട്ടിനിട്ടത്. 390 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേര്‍ എതിര്‍ത്തു. ഒരാള്‍ വിട്ടുനിന്നു. തുടര്‍ന്ന് മറ്റുഭേദഗതികള്‍ വോട്ടിനിട്ടു.

ജഗദാംബിക പാല്‍ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) തങ്ങളുടെ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച വഖഫ് ബില്ലിന്റെ കരട് പുതിയ ബില്‍ ആക്കി അടിച്ചേല്‍പിച്ചത് നിയമവിരുദ്ധമാണെന് സഭാ ചട്ടങ്ങളും കീഴ്വവഴക്കങ്ങളും ഉദ്ധരിച്ച് എന്‍കെ പ്രേമചന്ദ്രന്‍ ക്രമപ്രശ്‌നത്തിലൂടെ ചോദ്യം ചെയ്തു.

അതേസമയം, വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി ബില്ലിലെ വ്യവസ്ഥയില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. ബോര്‍ഡിലെ മുസ്ലിം ഇതര അംഗങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു പങ്കും ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.

ബില്ലിനേക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും അമിത് ഷാ വിമര്‍ശിച്ചു. ഏതെങ്കിലും സമുദായത്തിന്റെ മതാചാരങ്ങളില്‍ കൈകടത്തുന്നതല്ല നിര്‍ദിഷ്ട നിയമനിര്‍മാണം. വഖഫ് വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പുവരുത്താനും ക്രമക്കേടുകള്‍ തടയാനുമാണ് ബില്ലിലൂടെ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വോട്ട് ബാങ്കിനുവേണ്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയംനിറയ്ക്കാനാണ് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നതെന്നും അമിത് ഷാ വിമര്‍ശിച്ചു.

മതപരമായ കാര്യങ്ങളില്‍ കൈകടത്തുക എന്നതല്ല വഖഫ് ബോര്‍ഡിലെ മുസ്ലിം ഇതര അംഗങ്ങളുടെ ചുമതല. ഭരണനിര്‍വഹണം നിയമാനുസൃതമായാണോ നടക്കുന്നത് എന്ന് ഉറപ്പുവരുത്തുക, എന്ത് കാര്യത്തിനാണോ സംഭാവന ലഭിച്ചത് ആ തുക അതിനുവേണ്ടിത്തന്നെയാണ് ചെലവഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുക- ഇതാണ് അവരുടെ ഉത്തരവാദിത്വം, അമിത് ഷാ പറഞ്ഞു.

2013-ല്‍ വഖഫ് നിയമത്തില്‍ ഭേദഗതി വരുത്താതെയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. എല്ലാം നന്നായി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, 2014-ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2013-ല്‍ വഖഫ് നിയമത്തില്‍ പൊടുന്നനേ മാറ്റങ്ങള്‍ വരുത്തി. അതിന്റെ ഫലമായി ല്യുട്ടിന്‍സ് ഡല്‍ഹിയിലെ 123 വിവിഐപി വസ്തുവകകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഖഫിന് കൈമാറി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആയിരുന്നു അത്, അമിത് ഷാ വിമര്‍ശിച്ചു.

വഖഫ് ഭേദഗതി ബില്‍ നിയമമാകുന്നപക്ഷം അതിന് മുന്‍കാല പ്രാബല്യമുണ്ടായിരിക്കില്ലെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. അങ്ങനെയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും സഭയില്‍ സംസാരിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു നിയമവും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി കൊണ്ടുവരരുത് എന്നതാണ് ബിജെപിയുടെയും മോദിസര്‍ക്കാരിന്റെയും നയം. നീതിക്കു വേണ്ടിയാകണം നിയമം കൊണ്ടുവരേണ്ടതെന്നും അമിത് ഷാ പറഞ്ഞു.

Latest Stories

RCB VS PBKS: പൂട്ടുമെന്ന് പറഞ്ഞാല്‍ കോഹ്‌ലി പൂട്ടിയിരിക്കും, പഞ്ചാബ് ബാറ്റര്‍ക്ക് സൂപ്പര്‍താരം ഒരുക്കിയ കെണി, പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ച, വീഡിയോ

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി

'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍